എ.കെ ആന്റണിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും (ഫയൽ ചിത്രം) | Photo: മാതൃഭൂമി ആർക്കൈവ്സ്
മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് മുസ്‌ലിം ലീഗിനും കേരളത്തിലെ മുസ്‌ലിം സമുദായത്തിനും നികത്താനാകാത്ത നഷ്ടമാണെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി.
കേരളത്തിലെ സമുദായ സൗഹാര്‍ദം നിലനിര്‍ത്താന്‍ വേണ്ടി തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ച നേതാവാണ് അദ്ദേഹം. സമുദായ ഐക്യത്തിന്റേയും മതേതരത്വത്തിന്റെ വക്താവ് കൂടിയായിരുന്നു തങ്ങള്‍.
മുസ്‌ലിം ലീഗിന്റേയും മുസ്‌ലിം സമുദായത്തിന്റേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം ഇന്ത്യയില്‍ മറ്റു പല ഭാഗത്തുണ്ടാകുന്നത് പോലുള്ള സമുദായ പ്രശ്‌നങ്ങള്‍ കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും ആന്റണി പറഞ്ഞു.
Content Highlights: AK Antony statement about Panakkad Hyderali Shihab Thangal
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..