എ.കെ ആന്റണി | Photo: PTI
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയോടെ ഇന്ത്യ പുതിയ രാഹുൽ ഗാന്ധിയെ കണ്ടെത്തിയിരിക്കുന്നുവെന്ന് മുതിർന്ന് കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. സർക്കാരിനെ തോൽപ്പിക്കാൻ കോൺഗ്രസ് മാത്രം പോര എന്ന് കോൺഗ്രസിന് അറിയാമെന്നും അതുകൊണ്ടാണ് ലക്ഷ്യം നേടിയെടുക്കാൻ കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറുള്ളവരെ കശ്മീരിലേക്ക് ക്ഷണിച്ചതെന്നും ആന്റണി പറഞ്ഞു.
ഭാരത് ജോഡോ യാത്ര പോലൊരു യാത്ര രാജ്യം കണ്ടിട്ടില്ല. രാഹുലിന്റെ യാത്രക്കൊപ്പം ചേരാത്ത രാഷ്ട്രീയ പാർട്ടികളും രാഹുലിനൊപ്പം എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'യാത്ര പൂർത്തിയായപ്പോൾ ഇന്ത്യ ഒരു പുതിയ രാഹുൽ ഗാന്ധിയെ കണ്ടെത്തി. പുതിയ രാഹുൽ ഗാന്ധി ഉണ്ടായിരിക്കുന്നു. അദ്ദേഹം ഇന്ത്യയെ കണ്ടെത്തിയിരിക്കുന്നു. ഭരണഘടനയുടെ എല്ലാ നല്ല അടിസ്ഥാന മൂല്യങ്ങളും തകർത്തുകൊണ്ട് പുതിയ ഒരു ഭരണഘടന ഉണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാരിനെ തൂത്തെറിയണം. വിപ്ലവത്തിൽ കൂടിയല്ല ജനാധിപത്യമാർഗത്തിൽ കൂടി, തിരഞ്ഞെടുപ്പിൽ കൂടി തോൽപ്പിക്കണം. അതിന് കോൺഗ്രസ് മാത്രം പോര എന്ന് കോൺഗ്രസിന് അറിയാം. അതുകൊണ്ട് ഈ ലക്ഷ്യം നേടിയെടുക്കാൻ കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറുള്ള എല്ലാവരേയും കശ്മീരിലേക്ക് ക്ഷണിച്ചു. കുറേപേർ എത്തി, കുറേപേർ എത്തിയില്ല. നാളെ അവരും രാഹുൽ ഗാന്ധിയുടെ യാത്രയിൽ പങ്കാളികളാകുമെന്ന് വിശ്വസിക്കുന്നു' എ.കെ. ആന്റണി പറഞ്ഞു.
Content Highlights: ak antony statement about bharat jodo yatra
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..