'കടലിലെ വെല്ലുവിളി നേരിടാന്‍ ഐഎന്‍എസ് വിക്രാന്ത് അനിവാര്യം, രാജ്യത്തിന് അഭിമാനം'- എകെ ആന്റണി


എ.കെ ആന്റണി

കൊച്ചി: ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് അഭിമാനവും കടലിലെ വെല്ലുവിളികള്‍ നേരിടാന്‍ അനിവാര്യമെന്നും മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി. ചൈനയുടെ കടന്നു കയറ്റം ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ്. സന്തോഷവും അഭിമാനവും നിറഞ്ഞ മുഹൂര്‍ത്തമാണിതെന്ന് എ.കെ ആന്റണി പറഞ്ഞു.വിക്രാന്തിന്റെ വരവോടെ രണ്ട് വിമാനവാഹിനി കപ്പലുകള്‍ ഉള്ള രാജ്യമായി ഇന്ത്യ മാറി. മൂന്നാമതൊരു കപ്പല്‍ കൂടി നിര്‍മിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിക്രാന്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനം ഓരോ ഘട്ടത്തിലുമുള്ള പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിച്ച കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ എല്ലാ എന്‍ജിനീയര്‍മാരെയും മറ്റ് ജീവനക്കാരെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും സന്തോഷവും അഭിമാനവും നിറഞ്ഞ മുഹൂര്‍ത്തമാണിതെന്ന് എ.കെ ആന്റണി പറഞ്ഞു.

നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങളില്‍ ഈ പദ്ധതി അനിവാര്യമായിരുന്നുവെന്ന് എ.കെ ആന്റണി ചൂണ്ടിക്കാട്ടി. ഇന്ത്യ-ചൈന അതിര്‍ത്തി കഴിഞ്ഞാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത് കടലിലാണ്. ആദ്യകാലത്ത് ഒരു നാവിക ശക്തി അല്ലാതിരുന്ന ചൈന ഇപ്പോള്‍ കൂടുതല്‍ ശക്തമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: ak antony, ins vikrant


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented