തിരുവനന്തപുരം: ഒരുമിച്ച് പോകേണ്ടവരെ തല്ലി വീഴ്ത്തുകയാണ് എസ്.എഫ്.ഐ എന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണ് എസ്.എഫ്.ഐയുടെ പ്രവര്‍ത്തനം. നരേന്ദ്ര മോദിയില്‍ നിന്നാണോ എസ്.എഫ്.ഐ രാഷ്ട്രീയം പഠിച്ചതെന്നും മഹേഷ് കക്കത്ത് ചോദിച്ചു.

കേരളത്തിലെ ക്യാംപസുകളെ ഏകാധിപത്യ ക്യാംപസുകളാക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്. മത്സരിക്കുന്നത് എല്ലാവരും എസ്.എഫ്.ഐ ആയാല്‍ പിന്നെ എന്ത് ജനാധിപത്യമാണ് ഉണ്ടാവുക.

ഇവര്‍ നരേന്ദ്ര മോദിയില്‍ നിന്നും ആര്‍.എസ്.എസില്‍ നിന്നുമാണോ ഈ രാഷ്ട്രീയം പഠിച്ചത്. ഇത് അപകടരമാണെന്നും കടുത്ത ഭാഷയിലുള്ള പ്രസംഗത്തില്‍ മഹേഷ് കക്കത്ത് പറഞ്ഞു.

Content Highlights: SFI, AIYF, Mahesh Kakkath