വടക്കാഞ്ചേരി: പുതുവത്സര സമ്മാനമായി കാരുണ്യ പ്രവര്‍ത്തകനായ പാര്‍ളിക്കാട് ഐശ്വര്യാ സുരേഷ് തന്റെ പിന്‍ഗാമികള്‍ക്ക് നല്‍കിയത് രണ്ടരലക്ഷം രൂപയുടെ ഇന്ധനം. 500 ഓട്ടോറിക്ഷകള്‍ക്ക് 500 രൂപയ്ക്കുള്ള ഇന്ധനം വീതം സൗജന്യമായി നല്‍കിയാണ് സുരേഷ് വീണ്ടും മാതൃകയായത്. 

ഓട്ടോയും ടാക്‌സിയും ഓടിച്ച് ജീവിതം തുടങ്ങിയ സുരേഷ് കഠിനാദ്ധ്വാനത്തിലൂടെയാണ് കെട്ടിടനിര്‍മാതാവായിത്തീര്‍ന്നത്. വ്യാസ തപോവനത്തിലെ സ്വാമി പുരുഷോത്തമ തീര്‍ത്ഥയാണ് സുരേഷിന്റെ ജീവിതം തിരിച്ചുവിട്ടത്. ആശ്രമത്തിലെ ഡ്രൈവറായിരുന്നു സുരേഷ്. 

ജീവകാരുണ്യരംഗത്ത് പത്താംവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഓട്ടോറിക്ഷക്കാരെ സഹായിക്കാനുള്ള സുരേഷിന്റെ തീരുമാനം. സുരേഷിന്റെ ഭാര്യ ബീന ഓട്ടോറിക്ഷയ്ക്ക് ഇന്ധനം നിറച്ച് ഉദ്ഘാടനം ചെയ്തു.

Content Highlight:  Aishwarya Suresh gave Free fuel for 500 Autorickshaws by