ആയിഷ സുൽത്താന ഹാജരാകണം; അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഇടക്കാല ജാമ്യം നൽകണം


സ്വന്തം ലേഖിക

ആയിഷ സുൽത്താന| Photo Courtesy: www.facebook.com|AishaOnAir

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയ ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താനയ്ക്ക് ഹൈക്കോടതിയിൽ നിന്ന് താത്കാലിക ആശ്വാസം. ഞായറാഴ്ച കവരത്തി പോലീസ് സ്റ്റേഷനിൽ ആയിഷ സുൽത്താന ​ഹാജരാകണമെന്ന് നിർദേശിച്ച കോടതി അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50,000 രൂപയുടെ ബോണ്ടിൽ ജാമ്യം നൽകണമെന്നും നിർദേശിച്ചു. അതേസമയം മുൻകൂർ ജാമ്യം തേടി കൊണ്ടുള്ള ഹർജി ഹൈക്കോടതി വിധി പറയാൻ വേണ്ടി മാറ്റിവെച്ചു. അഡ്വ.പി വിജയഭാനുവാണ് ആയിഷ സുൽത്താനയ്ക്ക് വേണ്ടി ഹാജരായത്.

ജൈവായുധ പരാമർശം നടത്തിയത് അബദ്ധത്തിലാണ്. അത് തെറ്റാണെന്ന് മനസിലായപ്പോൾ തന്നെ ആയിഷ മാപ്പു പറഞ്ഞിരുന്നതായും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് 4.30 നാണ് കവരത്തി പോലീസ് സ്റ്റേഷനിൽ ആയിഷ സുൽത്താന ​ഹാജരാകേണ്ടത്. അറസ്റ്റ് രേഖപ്പെടുത്തിയാലും ഇവരുടെ അഭിഭാഷകന്റെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഒരാഴ്ചയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി.

ഭരണകൂടത്തെ വിമർശിക്കുകയാണ് ചെയ്തത്. അല്ലാതെ വിദ്വേഷ പ്രചരണമല്ല തന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ജനങ്ങളെ രാജ്യത്തിനെതിരേ അക്രമകത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും ആയിഷ സുൽത്താന ഹൈക്കോടതിയിൽ വ്യക്തമാക്കി. താൻ അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകാൻ തയാറാണ്. എന്നാൽ കസ്റ്റഡിയിലെടുത്ത് ചോ​ദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആയിഷ കോടതിയിൽ ബോധിപ്പിച്ചു. 124 എ വകുപ്പ് നിലനിൽക്കില്ല. ജനങ്ങളെ രാജ്യത്തിനെതിരേ തിരിച്ചിട്ടില്ലെന്നും അവർ കോടതിയിൽ പറഞ്ഞു. ഭരണകൂടത്തെ വിമർശിക്കുകയാണ് ചെയ്തത്. അതിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ രാജ്യദ്രോഹ കേസിൽ സുപ്രീംകോടതിയുടെ സമീപകാല നിലപാടുകൾ പരിശോധിക്കണമെന്നും ആയിഷ സുൽത്താന കോടതിയിൽ ആവശ്യപ്പെട്ടു.

അതേസമയം ആയിഷ സുൽത്താനയുടെ ജാമ്യാപേക്ഷയെ ലക്ഷദ്വീപ് ഭരണകൂടം ശക്തമായി എതിർത്തു. ആയിഷ നടത്തിയത് വിമർശനമല്ല, വിദ്വേഷപ്രചരണമാണെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടം കോടതിയിൽ വ്യക്തമാക്കിയത്. കേന്ദ്രം ദ്വീപിൽ ജൈവായുധം ഉപയോ​ഗിച്ചു എന്ന് ആയിഷ ചാനൽ ചർച്ചക്കിടെ ആവർത്തിച്ച് പറഞ്ഞു. കലാപം ഉണ്ടായാലും ഇല്ലെങ്കിലും ആയിഷക്കെതിരായ 124 എ നിലനിൽക്കും. അന്വേഷണത്തോട് ആയിഷഷ സഹകരിക്കണമെന്നും അറസ്റ്റ് അന്വേഷണ ഉദ്യോ​ഗസ്ഥന്റെ വിവേചന അധികാരമാണെന്നും കോടതിയിൽ ദ്വാപ് ഭരണകൂടം വ്യക്തമാക്കി.

രാജ്യദ്രോഹ കേസിൽ സുപ്രീംകോടതിയുടെ സമീപകാല നിലപാടുകൾ പരിശോധിക്കണമെന്ന ആയിഷയുടെ ആവശ്യം ഈ കേസിൽ ഇല്ലെന്നാണ് ഭരണകൂടം വാദിച്ചത്.

Content Highlights:Aisha Sulthana granted interim bail from high court

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022

Most Commented