aisha sultana
കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സാഹചര്യത്തില്‍ സിനിമ പ്രവര്‍ത്തക ആയിഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനില്‍ക്കില്ലെന്നാണ് ആയിഷയുടെ പ്രധാന വാദം. കവരത്തിയില്‍ എത്തിയാല്‍ അറസ്റ്റു ചെയ്‌തേക്കുമെന്ന ഭീതിയിലാണ് ഹര്‍ജി. പ്രമുഖ അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും.
ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് ആയിഷ സുല്‍ത്താനയുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ചേത്തലത്ത് ദ്വീപ് സ്വദേശിനിയായ ആയിഷ സുല്‍ത്താനയ്‌ക്കെതിരെ കവരത്തി പോലീസാണ് കേസെടുത്തത്. ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുള്‍ ഖാദര്‍ ഹാജിയുടെ പരാതിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ജനദ്രോഹനടപടികള്‍ക്കെതിരേ ദ്വീപുകാരി എന്ന നിലയില്‍ പ്രതികരിച്ചതിനുള്ള ശിക്ഷയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തലെന്ന് ആയിഷ സുല്‍ത്താന പറഞ്ഞിരുന്നു.
Content Highlights: Aisha Sultana moves high court seeking anticipatory bail in sedition case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..