ഒഴിഞ്ഞ സീറ്റില്‍ ഇരിക്കാന്‍ അനുവദിച്ചില്ല, എയര്‍ഹോസ്റ്റസിനെതിരേ നടപടി എടുത്തതായി അറിഞ്ഞു- സുധാകരന്‍


കെ.സുധാകരൻ |ഫോട്ടോ:മാതൃഭൂമി,facebook.com|rjsoorajpage

തിരുവനന്തപുരം: കൊച്ചി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. സുരക്ഷാ കാരണങ്ങളാല്‍ ഒഴിഞ്ഞ സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കെ. സുധാകരന്റെ സഹായി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം.

കാര്യമായ ഒരു പ്രശ്‌നങ്ങളും വിമാനത്തില്‍ വെച്ചുണ്ടായിട്ടില്ലെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഒഴിഞ്ഞു കിടന്ന സീറ്റില്‍ ഇരിക്കാന്‍ ചോദിച്ചപ്പോള്‍ എയര്‍ഹോസ്റ്റസ് അനുവദിച്ചില്ല. ഇത് സംബന്ധിച്ച് നിസാരമായ വാക്കുതര്‍ക്കമുണ്ടായി. ഞാനായി ആര്‍ക്കെതിരെയും പരാതി കൊടുത്തിട്ടില്ല. വിമാന കമ്പനി അധികൃതര്‍ വസ്തുതകള്‍ അന്വേഷിച്ച് നടപടി എടുത്തുവെന്ന് ഞാന്‍ അറിഞ്ഞു. ഞാന്‍ ആരേയും അപമാനിച്ചിട്ടില്ല. എനിക്ക് അപമാനം നേരിട്ടിട്ടുമില്ല', കെ.സുധാകരന്‍ പറഞ്ഞു.

വിമാനത്തില്‍ യാത്ര ചെയ്തിരുന്ന റേഡിയോ ജോക്കിയായ സൂരജ് സംഭവം സംബന്ധിച്ച് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് വിവാദത്തിനാധാരം.

ഞായറാഴ്ച വൈകിട്ട് കൊച്ചി - കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്യവേ സുധാകരന്‍ എയർഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. വിമാനത്തില്‍ 19 എഫ്ഡി & 18 എഫ്ഡി സീറ്റുകള്‍ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു. ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. അദ്ദേഹം എംപി ആണെന്ന് മനസിലാകാത്ത മലയാളിയല്ലാത്ത എയര്‍ ഹോസ്റ്റസ്, ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിങ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് സുധാകരനൊപ്പം ഉണ്ടായിരുന്ന ആള്‍ എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented