കേരളത്തിലെ നഗരങ്ങള്‍ക്ക് വീര്‍പ്പുമുട്ടുന്നു; വായു ഗുണനിലവാരം മോശം അവസ്ഥയില്‍


എസ്. അരുണ്‍ശങ്കര്‍

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് തിരുവന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ വായു ഗുണനിലവാരം തത്സമയം അളക്കുന്നുണ്ട്. തിരുവന്തപുരത്തെ ഒരു കേന്ദ്രത്തിലൊഴികെ മറ്റെല്ലാ സ്ഥലങ്ങളിലും ഗുണ നിലവാര തോത് മോശം അവസ്ഥയിലാണ്.

വൈറ്റില | Photo - Mathrubhumi Archives

ന്യൂഡല്‍ഹി: എല്ലാവര്‍ഷവും ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ഡല്‍ഹിയില്‍ നിന്നുവരുന്ന ദൃശ്യങ്ങളും വാര്‍ത്തകളും വായു മലിനീകരണത്തിന്റെ തീവ്രതയെക്കുറിച്ചുള്ള ഒരു ചിത്രം നമുക്ക് നല്‍കാറുണ്ട്. എന്നാല്‍ മലയാളിക്ക് വായുമലിനീകരണം അകലെയുള്ള ഭീഷണിയല്ല. വായു ഗുണനിലവാരത്തിന്റെ ആഗോള മാനദണ്ഡം ലോകാരോഗ്യ സംഘടന പരിഷ്‌കരിച്ചതോടെ കേരളത്തിലെ പല നഗരങ്ങളിലെയും വായുവിന് ഗുണനിലവാരമില്ലാതായി.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് തിരുവന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ വായു ഗുണനിലവാരം തത്സമയം അളക്കുന്നുണ്ട്. തിരുവന്തപുരത്തെ ഒരു കേന്ദ്രത്തിലൊഴികെ മറ്റെല്ലാ സ്ഥലങ്ങളിലും ഗുണ നിലവാര തോത് മോശം അവസ്ഥയിലാണ്. അതായത് ആരോഗ്യപരമായ ശ്വസനത്തിന് വേണ്ട ഗുണനിലവാരമുള്ള വായു കേരളത്തിലെ നഗരങ്ങളില്‍ കുറവാണെന്നര്‍ത്ഥം.

വായു ഗുണനിലവാരം നിര്‍ണയിക്കുന്ന രണ്ട് എകകങ്ങളാണ് പി.എം 2.5 ഉം പി.എം 10 ഉം. വായുവില്‍ അടങ്ങിയിരിക്കുന്ന 2.5 മൈക്രോമീറ്റര്‍ വ്യാസമുള്ള കണങ്ങളാണ് പി.എം 2.5. 10 മൈക്രോമീറ്റര്‍ വ്യാസമുള്ള കണങ്ങളാണ് പി.എം 10. ഇവ നമ്മുടെ ശ്വാസകോശത്തിന് അപകടകാരമാണ്. ഡബ്ലൂ.എച്ച്.ഓയുടെ പരിഷ്‌കരിച്ച മാനദണ്ഡ പ്രകാരം ഒരു ക്യൂബിക് മീറ്ററില്‍ പി.എം 2.5ന്റെ അനുവദനീയമായ തോത് 25 ല്‍ നിന്ന് 15 മൈക്രോഗ്രാമായി കുറച്ചു. പി.എം 10 ന്റെ തോത് 50 ല്‍ നിന്ന് 45 മൈക്രോഗ്രാമുമാക്കി.

പുതിയ മാനദണ്ഡ പ്രകാരം വായു ഗുണനിലവാരം തത്സമയം രേഖപ്പെടുത്തുന്ന കേരളത്തിലെ നഗരങ്ങളില്‍ തിരുവന്തപുരത്ത് മാത്രമാണ് ആരോഗ്യപരമായ ശ്വസനം സാധ്യമാകുന്നത്. കൊച്ചിയില്‍ അനുവദനീയമായതിന്റെ രണ്ടിരട്ടിയോളമാണ് പി.എം 2.5ന്റെ തോത്. കൊച്ചി വൈറ്റിലയിലെ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയ പി.എം 2.5 ന്റെ തോത് 28 മൈക്രോ ഗ്രാമാണ്. കോഴിക്കോട്, കൊല്ലം, കണ്ണൂര്‍ നഗരങ്ങളിലും പി.എം 2.5 ന്റെ അളവ് ഇരട്ടിയിലധികമാണ്. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന പരിഷ്‌കരിച്ച മാനദണ്ഡത്തിന്റെ പരിധിയില്‍നിന്ന് കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ ഭൂരിപക്ഷ പ്രദേശങ്ങളും പുറത്താകും.

അതേസമയം ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡപ്രകാരമല്ല നിലവില്‍ ഇന്ത്യയില്‍ ഔദ്യോഗികമായി വായു ഗുണനിലവാരം അളക്കുന്നത്. ഡബ്ലൂ.എച്ച്.ഓയുടെ ഗുണനിലവാര തോതിനെക്കാള്‍ മുകളിലാണ് ഇന്ത്യയിലെ എകകങ്ങള്‍. അതിനാല്‍ പുതിയ മാനദണ്ഡം സര്‍ക്കാരുകള്‍ക്ക് ആശങ്ക ഉണ്ടാക്കില്ല. പക്ഷെ പ്രതിവര്‍ഷം 70 ലക്ഷം പേര്‍ ലോകത്ത് വായു മലിനീകരണം മൂലമുള്ള രോഗങ്ങള്‍ ബാധിച്ച് മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. ഈ മരണക്ക് സര്‍ക്കാരുകള്‍ക്ക് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented