തിരുവനന്തപുരം: എയര്‍ ഇന്ത്യ ഓഹരി വില്‍പനയില്‍ മലയാളികളോട് ആഹ്വാനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. കേരളത്തെ സ്‌നേഹിക്കുന്ന ലോകത്തിലെ സകലമാന മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ എയര്‍ കേരള എന്ന രൂപത്തില്‍ നമ്മുടെ കയ്യിലിരിക്കുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
എയര്‍ കേരള ലാന്റ് & ടൈക്കോഫ് ചെയ്യുന്നത് ഒന്നു സങ്കല്പിച്ചു നോക്കൂ. മുണ്ടും സാരിയും ഉടുത്തവര്‍ നമ്മെ സ്വീകരിക്കാന്‍ വിമാനത്തിനകത്ത് വെല്‍ക്കം ഡ്രിംങ്ക്- ഇളനീരും കോഴിക്കോടന്‍ ഹലുവയും! കോട്ടയം കപ്പയും. ഇന്ത്യന്‍ കോഫി ഹൌസ് മാതൃകയില്‍ വിജയിപ്പിക്കാം എന്നാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്
ഫെയ്‌സ്ബുക്ക് പോസ്റ്റ്
കേരളത്തെ സ്‌നേഹിക്കുന്ന ലോകത്തിലെ സകലമാന മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ എയര്‍ കേരള എന്ന രൂപത്തില്‍ നമ്മുടെ കയ്യിലിരിക്കും.
ഹോ ആലോചിക്കുമ്പോള്‍...........
ഡല്‍ഹി, മുംബൈ, ഗുജറാത്ത് എയര്‍പോര്‍ട്ടില്‍ എയര്‍ കേരള ലാന്റ് & ടൈക്കോഫ് ചെയ്യുന്നത് ഒന്നു സങ്കല്പിച്ചു നോക്കൂ.
മുണ്ടും സാരിയും ഉടുത്തവര്‍ നമ്മെ സ്വീകരിക്കാന്‍ വിമാനത്തിനകത്ത്
വെല്‍ക്കം ഡ്രിംങ്ക്- ഇളനീരും കോഴിക്കോടന്‍ ഹലുവയും!
ലഞ്ച് - പാരഗണ്‍ ബിരിയാണി& ബീ.ടി.എച്ച് സദ്യ
ഡിന്നര്‍ - കോട്ടയം കപ്പ&----
ഇന്ത്യന്‍ കോഫി ഹൌസ് മാതൃകയില്‍ വിജയിപ്പിക്കാം
മതി മതി ആലോചിക്കാന്‍ വയ്യ.....
Content Highlights: Sandeepananda Giri calls for a movement like Indian coffe house