എ.സി. തകരാറിലായി, കൊച്ചിയില്‍നിന്ന് ദുബായിലേക്കുള്ള എയര്‍ഇന്ത്യ വിമാനം വൈകുന്നു


വിമാനത്തിലെ യാത്രക്കാർ | Screengrab: Mathrubhumi News

കൊച്ചി: എ.സി. തകരാറിലായതിനെ തുടര്‍ന്ന് കൊച്ചിയില്‍നിന്ന് ദുബായിലേക്കുള്ള വിമാനം വൈകുന്നു. ഞായറാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. ചെറിയ കുട്ടികളടക്കം 250-ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്.

മുഴുവന്‍ യാത്രക്കാരെയും വിമാനത്തിനകത്ത് കയറ്റിയശേഷമാണ് എ.സി. തകരാറിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഒരുമണിക്കൂറോളം യാത്രക്കാര്‍ക്ക് എ.സി.യില്ലാതെ വിമാനത്തിനകത്ത് ഇരിക്കേണ്ടിവന്നു. പിന്നീട് യാത്രക്കാര്‍ പരാതിപ്പെട്ടതോടെയാണ് ഇവരെ വിമാനത്തില്‍നിന്ന് തിരിച്ചിറക്കിയത്.

എ.സി.യുടെ തകരാര്‍ പരിഹരിച്ചശേഷം വിമാനം പുറപ്പെടുമെന്നാണ് അധികൃതര്‍ നല്‍കുന്നവിവരം. എന്നാല്‍ പുറപ്പെടുന്ന കൃത്യമായ സമയം അധികൃതര്‍ അറിയിച്ചിട്ടില്ല.


Content Highlights: air india flight from kochi to dubai getting delayed due to air condition issue

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented