തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന്  അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്സ്പ്രസ് യന്ത്രത്തകരാറിനെത്തുടര്‍ന്ന് അടിയന്തിരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി. 

യന്ത്രത്തിന്റെ തകരാര്‍ ഗുരുതരമല്ലായിരുന്നുവെന്നും കണ്ടെത്തിയ പ്രശ്നം പരിഹരിച്ച് വിമാനം അബുദാബിയിലേക്ക് തിരിച്ചതായും അധികൃതര്‍ അറിയിച്ചു. 

വിമാനം തിരുവനന്തപുരത്ത് ഇറക്കിയതോടെ യാത്രക്കാര്‍ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ വിമാനത്താവള അധികൃതരും എയര്‍ ഇന്ത്യാ അധികൃതരും ചേര്‍ന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി സമാധാനപ്പെടുത്തുകയായിരുന്നു.

Content Highlights: air india express, technical glitch, emergency landed, thiruvananthapuram