കോഴിക്കോട്: റിയാദില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ് പ്രസ് വിമാനം അടിയന്തരമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറക്കി. പുലര്‍ച്ചെ 3.10നാണ് സംഭവം.  ചില സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി കണ്ടത്തിയത്. 

ഏറ്റവും അടുത്തുള്ള വിമാനത്താവളം എന്ന നിലയ്ക്കാണ് നെടുമ്പാശ്ശേരിയില്‍ അടിയന്തരമായി വിമാനം ഇറക്കിയത്.  വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കരിപ്പൂരിലേക്ക് എത്തിക്കുകയും ചെയ്തു.  കരിപ്പൂരില്‍ ഇറങ്ങാന്‍ അരമണിക്കൂര്‍ ബാക്കി നില്‍ക്കെയാണ് വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്.

Content Highlight:  Air india express make emergency landing in kozhikode