മേട്ടുപ്പാളയത്ത് വനത്തിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു


പാലക്കാട് ജില്ലയില്‍ ഈ വര്‍ഷം ചരിഞ്ഞ പതിനാറാമത്തെ കാട്ടാന

-

മേട്ടുപ്പാളയം: വനത്തിനകത്ത് അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചികിത്സയ്ക്കിടെ ചരിഞ്ഞു. മേട്ടുപ്പാളയം ഫോറസ്റ്റ് റേഞ്ചില്‍ നെല്ലിമല ബീറ്റ് വനത്തിനകത്ത് വ്യാഴാഴ്ച കണ്ടെത്തിയ കൊമ്പനാന ആണ് ചരിഞ്ഞത്. വായിലേറ്റ ഗുരുതരപരിക്ക് മരണത്തിന് കാരണമായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏകദേശം 9-11 വയസ്സ് പ്രായം തോന്നിക്കുന്ന ആനയുടെ വയറ്റില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ ഒന്നുമില്ലായിരുന്നു. പത്ത് ദിവസത്തോളമായി ഭക്ഷണം ഉള്ളില്‍ എത്താതെ അവശനായിരുന്നു ആനയെന്ന് കോയമ്പത്തൂര്‍ ഡി എഫ് ഒ വെങ്കടേഷ് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ തുടര്‍ചികിത്സ നല്‍കാന്‍ എത്തിയപ്പോഴായിരുന്നു ചരിഞ്ഞ വിവരമറിഞ്ഞത്. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും എന്‍ജിഒ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. വന്യജീവി സംരക്ഷണ വകുപ്പില്‍നിന്നുള്ള ഡോ. സുകുമാരന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉച്ചയോടെ പൂര്‍ത്തിയായി.

മറ്റൊരു ആനയുമായി ഉണ്ടായ ഏറ്റുമുട്ടലിനിടയില്‍ വായയുടെ ഇടത് കീഴ്ഭാഗത്ത് കൊമ്പുകൊണ്ട് 20 സെമി ആഴത്തിലുള്ള മുറിവ് ഉണ്ടായതുമൂലമാണ് ഭക്ഷണം കഴിക്കാന്‍ ആനയ്ക്ക് സാധിക്കാതെവന്നതെന്ന് കരുതുന്നു. മുറിവ് പഴുത്ത് പുഴുക്കളുള്ള നിലയിലായിരുന്നു. കോയമ്പത്തൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ ഈ വര്‍ഷം ചരിയുന്ന പതിനാറാമത്തെ കാട്ടാനയാണിത്. മേട്ടുപ്പാളയം റേഞ്ചില്‍ നാലാമത്തേതും.

Content Highlights: Ailing elephant dies in Mettupalayam Forest Range

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023

Most Commented