Vigilance | Photo: channel screengrab
തിരുവനന്തപുരം: സംസ്ഥാന ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപക-അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഴിമതിയും ക്രമക്കേടും നടന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെപ്യൂട്ടി ഡയറക്ടറേറ്റ് റീജണല്‍ ഓഫീസുകളിലും പരിശോധന നടത്തി.
വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിലും തിരുവനന്തപുരം, ചെങ്ങനൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫീസിലും പരിശോധന നടന്നു.
'ഓപ്പറേഷന് റെഡ് ടേപ്പ്' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി രാവിലെ 11 മണി മുതലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന ആരംഭിച്ചത്. അധ്യാപക അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട സെക്ഷനുകളിലും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സെക്ഷനുകളിലുമാണ് റെയ്ഡ് നടന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..