പ്രതീകാത്മക ചിത്രം| Photo: Mathrubhumi
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ സ്ഥാപിച്ച എ.ഐ ക്യാമറ രണ്ടാംദിനം കണ്ടെത്തിയത് 49,317 നിയമലംഘനങ്ങള്‍. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെയുള്ള കണക്കുകളാണിത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് (8454 എണ്ണം). കുറവ് ആലപ്പുഴയിലും (1252 എണ്ണം)
കൊല്ലം (6301), പത്തനംതിട്ട (1772), കോട്ടയം (2425), ഇടുക്കി (1844), എറണാകുളം (5427), തൃശ്ശൂര്‍ (4684), പാലക്കാട് (2942), മലപ്പുറം (4212), കോഴിക്കോട് (2686), വയനാട് (1531), കണ്ണൂര്‍ (3708), കാസര്‍കോട് (2079) എന്നിങ്ങനെയാണ് മറ്റുജില്ലകളില്‍ ചൊവ്വാഴ്ച കണ്ടെത്തിയ നിയമലംഘനങ്ങള്‍.
എ.ഐ ക്യാമറകള്‍ പിഴചുമത്തിത്തുടങ്ങിയ തിങ്കളാഴ്ച രാവിലെ എട്ട് മണിമുതല്‍ വൈകീട്ട് അഞ്ചു വരെ 28,891 നിയമലംഘനങ്ങളാണ് കണ്ടെത്തിയിരുന്നത്. രണ്ടുദിവസത്തെ കണക്കുകള്‍ പരിഗണിച്ചാലും നിയമലംഘനത്തില്‍ മുന്‍കാലത്തുണ്ടായിരുന്നതിനേക്കാള്‍ കാര്യമായ കുറവുണ്ടായെന്ന സൂചനയാണ് ലഭിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ എ.ഐ. ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുന്‍പുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്നു
നിയമലംഘനങ്ങളുടെ എണ്ണം.
Content Highlights: AI camera detected 49317 traffic rule violations today
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..