വിഴിഞ്ഞത്തെ ക്രമസമാധാന പാലനത്തിന് കേന്ദ്രസേന ആവശ്യമില്ല; സംസ്ഥാന പോലീസ് സജ്ജം - തുറമുഖമന്ത്രി


തുറമുഖ നിര്‍മാണക്കമ്പനി കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ടത് നിര്‍മാണ മേഖലയ്ക്ക് പുറത്തല്ല, അകത്താണെന്ന് മന്ത്രി

അഹമ്മദ് ദേവർകോവിൽ | Photo - Mathrubhumi archives

തിരുവനന്തപുരം: വിഴിഞ്ഞ് ക്രമസമാധാനം നിലനിര്‍ത്താന്‍ കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അതിന് കേരള പോലീസ് സജ്ജമാണ്. കേന്ദ്രസേനയെ ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരല്ല, തുറമുഖ നിര്‍മാണ കമ്പനിയാണ്. സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത് പദ്ധതി പ്രദേശത്തിന് പുറത്തല്ല, അകത്താണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തുറമുഖ നിര്‍മാണം നടക്കുന്ന സ്ഥലത്ത് കോടികള്‍ വിലയുള്ള ഉപകരണങ്ങളും പാറക്കല്ലുകളുമെല്ലാം സംരക്ഷിക്കേണ്ട ആവശ്യം കമ്പനിക്കുണ്ട്. അതിനാല്‍ കമ്പനി കേന്ദ്രസംരക്ഷണം ആവശ്യപ്പെട്ടാല്‍ അതില്‍ തെറ്റുപറയാനാവില്ല. നിര്‍മാണം നടക്കുന്ന സ്ഥലത്ത് സംരക്ഷണം ആവശ്യമുണ്ടെന്നു തന്നെയാണ് കമ്പനി കോടതിയില്‍ ആവശ്യപ്പെട്ടത്. സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യഇടപെടല്‍ ഉണ്ടോയെന്ന് പോലീസ് റിപ്പോര്‍ട്ട് വന്നതിനുശേഷമേ പറയാന്‍ കഴിയൂ എന്നും മന്ത്രി ആവര്‍ത്തിച്ചു.

സാധാരണഗതിയില്‍ ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടാവുന്നത് നിര്‍മാണം നടക്കുന്ന സ്ഥലത്തിന് പുറത്താണ്. എന്നാല്‍ അവിടെ ഒരു ഘട്ടത്തിലും കേരളത്തിന് കേന്ദ്രസേനയുടെ ആവശ്യമില്ല. കേരളത്തിന്റെ പോലീസ് തന്നെ അതിന് സജ്ജമാണ്. നിലവില്‍ വിഴിഞ്ഞത്ത് ആവശ്യമുള്ളത്രയും പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: ahmed devarkovil, no need of central force protection in vizhinjam, kerala police ready


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented