അഗ്‌നിവീര്‍ സൈനിക റിക്രൂട്ട്‌മെന്റ് റാലിക്കെത്തിയവര്‍ക്ക് അഗ്‌നിപരീക്ഷ;  തലചായ്ക്കാന്‍ ഇടമില്ല


ഈസ്റ്റ്ഹിൽ ഫിസിക്കൽ എജ്യുക്കേഷൻ കോളേജിൽ നടക്കുന്ന സൈന്യത്തിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലിക്കായി എത്തിയ ഉദ്യോഗാർഥികൾ ഈസ്റ്റ്ഹിൽ ജങ്ഷനിലെ ആൽത്തറയിലും കടവരാന്തയിലും കിടന്നുറങ്ങുന്നു. പൊടിയും മണ്ണും നിറഞ്ഞ സ്ഥലത്താണ് കൊതുകുകടിയും സഹിച്ച് ഇവർ ഉറങ്ങുന്നത്. വെള്ളിയാഴ്ച പുലർച്ചെ 12.20-നുള്ള കാഴ്ച

കോഴിക്കോട്: ഏറെ പ്രതീക്ഷയോടെ ജോലിയെന്ന സ്വപ്നവുമായി അഗ്‌നിവീര്‍ സൈനിക റിക്രൂട്ട്‌മെന്റ് റാലിക്കെത്തിയവര്‍ക്ക് അഗ്‌നിപരീക്ഷ. കിടന്നുറങ്ങിയത് ഈസ്റ്റ്ഹില്ലിലെ ആല്‍ത്തറയിലും കടവരാന്തയിലും. കൊതുകുതിരി കത്തിച്ചുവെച്ച് നടപ്പാതയില്‍വരെ കിടന്നുറങ്ങുന്ന കാഴ്ചയാണ് വ്യാഴാഴ്ച രാത്രി കണ്ടത്. പല വിദ്യാര്‍ഥികളും നടന്ന് സമയംതള്ളിനീക്കുകയായിരുന്നു.

റിക്രൂട്ട്‌മെന്റ് നടക്കുന്ന ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജിലെ ക്ലാസ്മുറികളില്‍ സൗകര്യമുണ്ടെങ്കിലും അവിടേക്കു പ്രവേശനമില്ല. അതുകൊണ്ടാണ് കിടപ്പ് പൊതുസ്ഥലത്താക്കിയത്. രാവിലെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് എന്തുചെയ്യുമെന്നറിയില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പുലര്‍ച്ചെ നാലുമണിക്ക് റാലി നടക്കുന്ന ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം.കായികക്ഷമതാപരീക്ഷയില്‍ പങ്കെടുക്കണമെങ്കില്‍ രാത്രി നന്നായി ഉറങ്ങണം. കാശുള്ളവര്‍ മുറിയെടുത്ത് താമസിക്കുന്നുണ്ട്. അല്ലാത്തവര്‍ക്ക് പൊതുസ്ഥലമല്ലാതെ ആശ്രയമില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.

പത്തുദിവസങ്ങളിലായി റാലി നടത്തുന്നതിനാല്‍ സാധാരണയുള്ളത്ര ഉദ്യോഗാര്‍ഥികള്‍ ഒരുദിവസം ഉണ്ടാവില്ല. വേണമെങ്കില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജിലെ ക്ലാസ്മുറികളില്‍ അനുമതി നല്‍കാമായിരുന്നു.

അതോടൊപ്പം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഡി പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ മാര്‍ക്കുലിസ്റ്റുകൂടി കൊണ്ടുവരണമെന്ന നിബന്ധന അവസാനനിമിഷം അറിഞ്ഞത് തിരിച്ചടിയായെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.

അഡ്മിറ്റ് കാര്‍ഡില്‍ മാര്‍ക്ക് ലിസ്റ്റിന്റെ കാര്യംപറഞ്ഞിരുന്നില്ല. ഗ്രൗണ്ടില്‍ എത്തിയപ്പോഴാണ് അറിയുന്നതെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. എന്നാല്‍, വെബ്‌സൈറ്റില്‍ എല്ലാ കാര്യങ്ങളും ഉണ്ടെന്നാണ് അധികൃതര്‍ റാലിക്കെത്തിയവരോട് പറഞ്ഞത്.

Content Highlights: Agniveer Army Recruitment Rally Attendees-sleep in footpath


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented