22 വര്‍ഷത്തെ തടവിനുശേഷം മണിച്ചന്‍ ജയില്‍മോചിതനായി;പഴക്കച്ചവടക്കാരനായി ഇനി ആറ്റിങ്ങലില്‍


കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ 22 വർഷത്തെ ശിക്ഷ അനുഭവിച്ച ശേഷം മോചിതനായി നെയ്യാർഡാം നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽനിന്നു പുറത്തേക്കുവരുന്ന ചന്ദ്രൻ എന്ന മണിച്ചൻ

ചിറയിന്‍കീഴ്: 22 വര്‍ഷത്തെ തടവിനുശേഷം ജയിലില്‍ നിന്നും ഇറങ്ങിയ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ ഇനി ആറ്റിങ്ങലില്‍ പഴക്കച്ചവടക്കാരനായി കാണാം.

32 പേരുടെ മരണത്തിന് ഇടയാക്കിയ വിഷമദ്യദുരന്തത്തിലെ പ്രധാന പ്രതിയായ മണിച്ചന്, സുപ്രീംകോടതി ഇടപെടലിലാണ് പുറത്തേയ്ക്കുള്ള വഴി തുറന്നത്. വെള്ളിയാഴ്ച രാവിലെ 11.30 ന് നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നുമിറങ്ങിയ മണിച്ചനെ സ്വീകരിക്കാന്‍ ബന്ധുക്കളും നാട്ടുകാരും എത്തിയിരുന്നു. എസ്.എന്‍.ഡി.പി. യോഗം പ്രവര്‍ത്തകര്‍ മണിച്ചനെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു.

ഉച്ചയ്ക്ക് രണ്ടിന് ശേഷം കൂന്തള്ളൂരില്‍ ഭാര്യ ഉഷയുടെ സഹോദരി കുഞ്ഞുമോളുടെ വസതിയില്‍ എത്തി. ഭാര്യ ഉഷ, മകള്‍ റാണി എന്നിവര്‍ക്കൊപ്പം അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. ''ഇനി ഒന്നും പറയാനില്ലെന്നും തന്നെ മോചിപ്പിച്ച ജയില്‍ അധികൃതര്‍ക്കും തനിക്കുവേണ്ടി വാദിച്ച വക്കീലിനോടും എല്ലാറ്റിലുമുപരി ഈശ്വരനോടും നന്ദിയുണ്ടെന്നും'' മണിച്ചന്‍ പ്രതികരിച്ചു.

മധുരം വിളമ്പിയാണ് മണിച്ചന്റെ വീട്ടിലേക്കുള്ള തിരിച്ചുവരവ് വീട്ടുകാര്‍ ആഘോഷിച്ചത്. ക്ഷീണിതനാണെന്നും കൂടുതലൊന്നും പറയാനില്ലെന്ന് ബന്ധുക്കളും പ്രതികരിച്ചു. ആറ്റിങ്ങലിലുള്ള പഴക്കട നന്നായി നോക്കിനടത്തി ജീവിക്കുകയാണ് ഇനിയുള്ള കാലമെന്ന് മണിച്ചനും കുടുംബവും നേരത്തെതന്നെ പറഞ്ഞിരുന്നു. നേരത്തെ പരോളില്‍ ഇറങ്ങിയ സമയത്ത് കട ആരംഭിച്ചിരുന്നു. കടനടത്തിപ്പില്‍ മകന്‍ പ്രവീണും മണിച്ചനൊപ്പം കൂടും.

Content Highlights: After 22 years of imprisonment, Manichan was released from prison; he is now a fruit seller


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented