പന്നികളെ കൊല്ലും മുമ്പേ മക്കയും ദുർഗയും പതിവിലും നേരത്തേയെത്തി; അവസാന ഭക്ഷണം നൽകാൻ


കൊന്നൊടുക്കിയ പന്നികളിൽ ഗർഭിണികളായ ഒട്ടേറെ പന്നികളുമുണ്ടായിരുന്നു.

പന്നികൾക്ക് അവസാന ഭക്ഷണം നൽകുന്ന മക്കയും ദുർഗയും

മാനന്തവാടി: ‘എട്ടുമാസമായി ഈ പന്നികളും കൂടുമായി ഇടപഴകുന്നു, ചോറുനൽകുന്ന ജോലി എന്നതിലപ്പുറം മിണ്ടാപ്രാണികളെ പരിപാലിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. സംസാരിക്കാനാവില്ലെങ്കിലും അവറ്റകളുടെ ഭാഷ നമുക്ക് മനസ്സിലാക്കാം. ഓടിച്ചാടി ഉന്മേഷത്തോടെ നടക്കുന്ന ഇവറ്റകളെ എന്തിനാണ് ഒന്നടങ്കം കൊല്ലുന്നത്’?- മുറിമലയാളത്തിലും ഹിന്ദിയിലുമായി പറഞ്ഞൊപ്പിക്കുമ്പോൾ മക്കയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. രാപകൽഭേദമന്യേ ഫാമിൽ കഴിച്ചുകൂട്ടുന്ന മക്കയ്ക്ക് പന്നികളെ കൊല്ലുന്നു എന്നത് വിശ്വസിക്കാൻ കഴിഞ്ഞില്ല. പന്നികളെല്ലാം കൂടൊഴിയുമെന്നതറിഞ്ഞതോടെ സാധാരണ ദിവസങ്ങളെക്കാളും കൂടുതൽ നേരവും ഫാമിലായിരുന്നു മക്ക. കൂടെ ജോലിചെയ്യുന്ന ദുർഗയുടെയും സ്ഥിതി മറിച്ചല്ല. സുഹൃത്തുക്കളും പശ്ചിമ ബംഗാൾ സ്വദേശികളുമായ മക്കയും ദുർഗയും ജോലി അന്വേഷിച്ചാണ് കേരളത്തിലെത്തിയത്. രണ്ടാൾക്കും തവിഞ്ഞാൽ കൊളങ്ങോട് ഫാമിൽത്തന്നെ ജോലികിട്ടിയപ്പോൾ വലിയ സന്തോഷമായിരുന്നു. ഫാമിനു സമീപത്തായി ഉടമ നിർമിച്ചുനൽകിയ ഷെഡിലാണ് ഇരുവരും മക്കൾക്കും ഭാര്യമാർക്കുമൊപ്പം കഴിയുന്നത്.

കൊന്നൊടുക്കിയ പന്നികളിൽ ഗർഭിണികളായ ഒട്ടേറെ പന്നികളുമുണ്ടായിരുന്നു. കൊല്ലുമെന്നുറപ്പായപ്പോൾ ഗർഭിണികളെ മാത്രം എങ്ങോട്ടെങ്കിലും മാറ്റണമെന്ന് മുതലാളിയോട് ആവശ്യപ്പെട്ടെങ്കിലും അവരും ഒന്നുംചെയ്തില്ല. നല്ല സുഖത്തോടും സമാധാനത്തോടെയുമാണ് ഇവിടെ ജീവിച്ചിരുന്നത്. ഫാമിലേക്ക് പുറത്തുനിന്ന്‌ ആരും എത്താറുണ്ടായിരുന്നില്ല. ഭക്ഷണം നൽകി പോറ്റിവളർത്തുന്നതല്ലാതെ ഞങ്ങൾ പന്നികളെ കൊല്ലാറില്ല. പന്നികളെ വാങ്ങാൻ എത്തുന്നവരെപ്പോലും ഫാമിനടുത്ത് പ്രവേശിപ്പിക്കാറില്ല, പിന്നെങ്ങനെ രോഗംവരാനാണ്?- ദുർഗയുടെ കണ്ഠമിടറി.

പന്നികളെ പരിപാലിച്ചിരുന്ന മക്കയുടെയും ദുർഗയുടെയും അവസ്ഥകണ്ട് കണ്ടു നിന്നവരുടെയും കണ്ണുനിറഞ്ഞു. ഭാര്യ അൽഫിലയ്ക്കും ഒമ്പതും ഏഴും വയസ്സ് പ്രായമുള്ള മക്കൾക്കുമൊപ്പമാണ് മക്ക ഇവിടെ താമസിക്കുന്നത്. തവിഞ്ഞാൽ സെയ്‌ന്റ് തോമസ് യു.പി. സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയാണ് മക്കയുടെ മൂത്ത മകൾ സുർമിള. ഇളയകുട്ടി യശ്‌വാർ ഇതേ സ്കൂളിൽ രണ്ടാംക്ലാസിൽ പഠിക്കുന്നു. ഭാര്യ രേഖയ്ക്കും രണ്ടര വയസ്സുകാരനായ മകൻ മമ്മുണ്ണിക്കുമൊപ്പമാണ് ദുർഗ താമസിക്കുന്നത്. ‘ഞങ്ങൾക്ക് ഇനി എവിടെ എന്തു ജോലി കിട്ടുമെന്നറിയില്ല. ഒരുപക്ഷേ, രണ്ടാളും രണ്ടുവഴിക്ക് പിരിഞ്ഞു പോകേണ്ടിവരും. വരുമാനമില്ലാതെ ഇവർ ഞങ്ങളെ എങ്ങനെ പോറ്റാനാണ്? നല്ല രീതിയിൽ ജീവിക്കുമ്പോഴാണ് വലിയ പ്രയാസങ്ങളുണ്ടായത്. ഒരു ജീവികൾക്കും ഈ ഒരു അവസ്ഥ വരരുതെന്നാണ് പ്രാർഥന’- മക്കയും ദുർഗയും പറഞ്ഞു.

Content Highlights: African swine flue in wayanad

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022

Most Commented