ആഫ്രിക്കന്‍ പന്നിപ്പനി: നഷ്ടപരിഹാരത്തുക വിതരണം ചെയ്തു; രണ്ട് ജില്ലകള്‍ക്ക് അനുവദിച്ചത് 52.23 ലക്ഷം


Representational Image. Photo: Ramanth Pai/Mathrubhumi Archives

കല്പറ്റ: രോഗപ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി വയനാട്, കണ്ണൂർ ജില്ലകളിൽ റിപ്പോർട്ട്‌ ചെയ്ത ആഫ്രിക്കൻ പന്നിപ്പനി കാരണം കൊല്ലേണ്ടി വന്ന പന്നികളുടെ നഷ്ടപരിഹാരത്തുക വിതരണം ചെയ്തു.

നഷ്ടപരിഹാരത്തുക 50% കേന്ദ്ര സർക്കാരും 50% സംസ്ഥാന സർക്കാരുമാണ് വഹിക്കേണ്ടത്. എന്നാൽ കേന്ദ്രവിഹിതത്തിനായി കാത്തുനില്‍ക്കാതെ നിശ്ചിത ഇനത്തില്‍ ആവശ്യമായ തുക മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടിൽ നിന്നും നൽകുകയായിരുന്നു. കേന്ദ്രസർക്കാരില്‍ നിന്നും തുക ലഭിയ്ക്കുന്ന മുറയ്ക്ക്, തുക റീകൂപ് ചെയ്ത് ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടിലേക്ക് നിക്ഷേപിക്കും.

വയനാട് ജില്ലയിലെ ഏഴ് കര്‍ഷകര്‍ക്ക് 37,17,751 രൂപയും, കണ്ണൂര്‍ ജില്ലയിലെ രണ്ടു കര്‍ഷകര്‍ക്ക് 15,15,600 രൂപയും ആണ് സർക്കാർ അനുവദിച്ചത്. ആകെ 52.23ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തിനായി അനുവദിച്ചിട്ടുള്ളത്.

വയനാട് കല്പറ്റയിൽ വെച്ച് നടന്ന നഷ്ടപരിഹാര തുക വിതരണം, സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ വെച്ചു നടന്നു. വയനാട് എം.പി .രാഹുൽ ഗാന്ധി ഓൺലൈനിൽ കൂടി സന്ദേശം വായിച്ചു.

കണ്ണൂരിൽ നടന്ന ചടങ്ങിൽ കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. ടി.ഒ. മോഹനൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. ദിവ്യ എന്നിവർ പങ്കെടുത്തു.

Content Highlights: african swine flu - Compensation for farmers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented