സ്ഥലംമാറ്റം കിട്ടിയിട്ടും എ.ഇ.ഒ കസേര ഒഴിയുന്നില്ല; മറ്റൊരു ഇരിപ്പിടത്തിലിരുന്ന് പുതിയ എ.ഇ.ഒ


പകരക്കാരനായെത്തിയ കുറമാത്തൂല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെതന്നെ പ്രഥമാധ്യാപകന്‍ വി.വി. ജയരാജന്‍ മറ്റൊരു ഇരിപ്പിടത്തിലിരുന്നാണ് തിങ്കളാഴ്ചയും എ.ഇ.ഒ.യുടെ കൃത്യനിര്‍വഹണം നടത്തിയത്.

പ്രതീകാത്മക ചിത്രം / മാതൃഭൂമി

തളിപ്പറമ്പ്: സ്ഥലം മാറ്റിയ എ.ഇ.ഒ. തത്സ്ഥാനം ഒഴിയുന്നില്ലെന്ന് ആക്ഷേപം. അധികാരത്തര്‍ക്കം തീരാതെ തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്. വിദ്യാഭ്യാസ ഉപജില്ലാ ഓഫീസില്‍നിന്നും കുറുമാത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സ്ഥലമാറ്റം ലഭിച്ച എ.ഇ.ഒ. കെ.ഡി. വിജയന്‍ കസേര ഒഴിയുന്നില്ലെന്നാണ് ആക്ഷേപം.

പകരക്കാരനായെത്തിയ കുറമാത്തൂല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെതന്നെ പ്രഥമാധ്യാപകന്‍ വി.വി. ജയരാജന്‍ മറ്റൊരു ഇരിപ്പിടത്തിലിരുന്നാണ് തിങ്കളാഴ്ചയും എ.ഇ.ഒ.യുടെ കൃത്യനിര്‍വഹണം നടത്തിയത്. ഓഗസ്റ്റ് ഒന്നിനാണ് വിജയനെ കുറുമാത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രഥമാധ്യാപകനായി നിയമിച്ച് ഉത്തരവിറങ്ങിയത്. ഭരണപരമായ സൗകര്യത്തിനാണ് മാറ്റമെന്നു പറയുന്നു.



എന്നാല്‍, ഇതംഗീകരിക്കാന്‍ വിജയന്‍ തയ്യാറാകുന്നില്ല. ശനിയാഴ്ചയും തിങ്കളാഴ്ചയും തളിപ്പറമ്പിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തിയ അദ്ദേഹം എ.ഇ.ഒ.യുടെ സീറ്റില്‍ തന്നെയിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതലയുള്ള ആശാലതയെത്തി സംസാരിച്ചെങ്കിലും സീറ്റൊഴിഞ്ഞുകൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇതിനിടെ പ്രശ്‌നം കോടതിയിലെത്തിയിട്ടുണ്ട്. 11-ന് കോടതി എന്തുപറയുമെന്നതനുസരിച്ച് ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് വിജയന്‍ പറയുന്നത്.

Content Highlights: aeo office


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented