Adv. Krishna Raj | Photo: Facebook.com/advkrishnaraj
കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ ആര്‍. കൃഷ്ണരാജ് കോടതിയില്‍. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജാമ്യം അനുവദിക്കണമെന്നും കൃഷ്ണരാജ് ആവശ്യപ്പെട്ടു. ജാമ്യം അനുവദിച്ചില്ലെങ്കില്‍, പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന വ്യാഖ്യാനമുണ്ടാകും. അങ്ങനെവന്നാല്‍ തന്റെ ജീവന് ഭീഷണിയാകുമെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
മതസ്പര്‍ധ വളര്‍ത്തിയെന്ന കേസിലാണ് ആഭിഭാഷകന്‍ ആര്‍. കൃഷ്ണരാജിനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ഇപ്പോള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കൃഷ്ണരാജ് ജാമ്യഹര്‍ജി നല്‍കിയത്. ഇതിന്‍റെ അന്തിമ വാദത്തിനിടയിലാണ് തന്റെ കക്ഷിയുടെ ജീവന് ഭീഷണിയുണ്ടെന്ന് കൃഷ്ണരാജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
തനിക്കെതിരേ മുഖ്യമന്ത്രിയും മറ്റ് ഉന്നത രാഷ്ട്രീയക്കാരും വലിയ വിമര്‍ശനമാണ് നിയമസഭയിലടക്കം ഉന്നയിച്ചിരിക്കുന്നത്. ഉയദ്പുര്‍ സംഭവത്തിന്റെ പത്രവാര്‍ത്തകള്‍ അടക്കം ഉയര്‍ത്തിക്കാട്ടിയാണ് ജീവന് ഭീഷണിയുണ്ടെന്ന കാര്യം അഭിഭാഷകന്‍ വാദംഉന്നയിച്ചിരിക്കുന്നത്. ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു. കേസ് വിധി പറയാനായി മാറ്റി.
Content Highlights: Advocate R.Krishna Raj, Swapna Suresh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..