വേള്‍ഡ് മ്യൂസിക് ഫൗണ്ടേഷന്റെ പേരില്‍ നടത്തിയ സംഗീതനിശയും പിരിച്ചതുകയും സംബന്ധിച്ച വിവാദം കത്തുന്നതിനിടെ ആഷിക് അബുവിനേയും സംഘാടകരേയും പരിഹസിച്ച് അഡ്വ.ജയശങ്കര്‍ രംഗത്ത്. ഫെബ്രുവരി 14 കുംഭമാസം ഒന്നാം തീയതിയും മുപ്പട്ട വെളളിയാഴ്ചയും സര്‍വ്വോപരി പ്രണയദിനവും ആയിരുന്നു- ഏതു നിലയ്ക്കും മുഖ്യന്റെ ദുരിതാശ്വാസ നിധിയില്‍ പണമടയ്ക്കാന്‍ പറ്റിയ ദിവസം. അതുകൊണ്ട് കാലതാമസം കാര്യമാക്കേണ്ടതില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിക്കുന്നു. മൈക്ക് സെറ്റിനും മറ്റുമായി ചെലവായ തുക 22 ലക്ഷം രൂപയാണ്. ജിഎസ്ടി കഴിച്ച് അറ്റലാഭം 6,22,000രൂപ. കലാകാരന്മാര് കാശു ചോദിക്കാഞ്ഞതു കൊണ്ടും സ്റ്റേഡിയത്തിനു വാടക കൊടുക്കാഞ്ഞതു കൊണ്ടുമാണ് ഇത്രയും വലിയ സംഖ്യ മിച്ചം വന്നതെന്നും അദ്ദേഹം പരിഹസിക്കുന്നു
ഫെയ്സ്ബുക്ക് പോസ്റ്റ്
തട്ടിപ്പില്ല, കളവില്ല; മായമില്ല, മന്ത്രമില്ല തികച്ചും സുതാര്യം! സത്യസന്ധം
2019 നവംബര്‍ ഒന്നാം തീയതി കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഞങ്ങള്‍ നടത്തിയ 'വമ്പിച്ച' സംഗീത നിശയെ കുറിച്ച് ചില തല്പരകക്ഷികള് നടത്തുന്ന കുപ്രചരണ കോലാഹലം സത്യമല്ല.
മൈക്ക് സെറ്റിനും മറ്റുമായി ചെലവായ തുക 22 ലക്ഷം രൂപയാണ്. ജിഎസ്ടി കഴിച്ച് അറ്റലാഭം 6,22,000രൂപ. കലാകാരന്മാര് കാശു ചോദിക്കാഞ്ഞതു കൊണ്ടും സ്റ്റേഡിയത്തിനു വാടക കൊടുക്കാഞ്ഞതു കൊണ്ടുമാണ് ഇത്രയും വലിയ സംഖ്യ മിച്ചം വന്നത്.
മേല്‍പ്പറഞ്ഞ തുകയില്‍ നിന്ന് ഒരു നയാപൈസ പോലും എടുത്തിട്ടില്ല. മൊത്തമായും അക്കൗണ്ട് പേയീ ചെക്ക് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടച്ചിട്ടുണ്ട്.
നവംബര്‍ ഒന്നിന് നടന്ന പരിപാടിയുടെ പണം ഫെബ്രുവരി 14വരെ എന്തുകൊണ്ട് വൈകിയെന്ന് ചില കുബുദ്ധികള്‍ ചോദിക്കുന്നുണ്ട്. വിവാദം ഉണ്ടായില്ലെങ്കില്‍ ഈ പൈസ മുഴുവന്‍ സംഘാടകര്‍ പുട്ടടിക്കുമായിരുന്നു എന്നും അവര്‍ പറയുന്നു.
ഫെബ്രുവരി 14, കുംഭമാസം ഒന്നാം തീയതിയും മുപ്പട്ട വെളളിയാഴ്ചയും സര്‍വ്വോപരി പ്രണയദിനവും ആയിരുന്നു- ഏതു നിലയ്ക്കും മുഖ്യന്റെ ദുരിതാശ്വാസ നിധിയില്‍ പണമടയ്ക്കാന്‍ പറ്റിയ ദിവസം. അതുകൊണ്ട് കാലതാമസം കാര്യമാക്കേണ്ടതില്ല.
സംഗീത നിശയ്ക്കും സംഘാടകര്‍ക്കും പാവങ്ങളുടെ പടത്തലവനുമെതിരെ പ്രസ്താവന പുറപ്പെടുവിച്ച സകലരും മാപ്പു പറയണം.
Content Highlights: World music foundation controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..