സന്നിധാനം വരെ എത്തിയ രഹന ഫാത്തിമയും ശബരിമല കയറാനെത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് തന്നെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചുപോകേണ്ടി വന്ന തൃപ്തി ദേശായിയുടെ വിഷയത്തിലും മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി അഡ്വ. ജയശങ്കര്‍. ഫെയിസ്ബുക്കിലിട്ട പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരു പോലെയെന്ന് അദ്ദേഹം വിമര്‍ശിക്കുന്നത്
ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം
പളളിക്കെട്ട് ശബരിമലയ്ക്ക്
കല്ലും മുളളും കാലുക്ക് മെത്തൈ..
തുലാമാസപൂജ തൊഴാനെത്തിയ രഹനാ ഫാത്തിമ പോലീസ് അകമ്പടിയോടെ സന്നിധാനം വരെയെത്തി, മടങ്ങി. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായി മുന്‍കൂര്‍ ജാമ്യം കിട്ടാതെ അറസ്റ്റ് കാത്തു കഴിയുന്നു.
മണ്ഡലപൂജയ്ക്ക് മുംബൈയില്‍ നിന്നു പറന്നുവന്ന തൃപ്തിദേശായിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ആര്‍എസ്എസുകാരുടെ ശരണം വിളിയും ഭജനയും കേട്ടു മടങ്ങി പോകേണ്ടി വന്നു.
സുപ്രീംകോടതി വിധി നടപ്പാക്കും, മലകയറാനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കും, നവോത്ഥാന മൂല്യങ്ങള്‍ മുറുകെ പിടിക്കും എന്നൊക്കെ ബഹു മുഖ്യമന്ത്രി വായ്ത്താരി മുഴക്കുമ്പോള്‍ തന്നെ, ദേവസ്വം ബോര്‍ഡ് 'സാവകാശ' ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നു.
മുഖ്യന്റെ വാക്കും പഴയ ചാക്കും
Content Highlights: Sabarimala issue, Jayashakar, CPM, BJP, Rss,
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..