ഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേയിൽ നടുഭാഗത്ത് കാർ നിർത്തിയിട്ട ശേഷം വാക്കുതർക്കത്തിൽ ഏർപ്പെട്ട കാർ യാത്രക്കാർ
കാക്കനാട് : വാഹനങ്ങൾ ചീറിപ്പായുന്ന നടു റോഡിൽ കാർ നിർത്തിയിട്ട് മറ്റൊരു കാർ യാത്രികനു ചൂടൻ ഉപദേശം. പിന്നാലെയെത്തിയ മോട്ടോർ വാഹനവകുപ്പ് ‘ഉപദേശി’യെ കൈയോടെ പൊക്കി പിഴയിട്ടു. ബുധനാഴ്ച രാവിലെ ഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേയിലായിരുന്നു സംഭവം.
ഇൻഫോപാർക്ക് ഭാഗത്തുനിന്നാണ് രണ്ടു കാറുകളും വന്നത്. അലക്ഷ്യമായി വാഹനം ഓടിച്ചു എന്നാരോപിച്ച് മുന്നിൽപ്പോയ പട്ടിമറ്റം സ്വദേശിയായ യുവാവിന്റെ കാർ തടഞ്ഞ് പിന്നാലെയുണ്ടായിരുന്ന കൊല്ലം സ്വദേശി നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് റോഡരികിലേക്ക് കാർ ഒതുക്കി നിർത്തി.
കൊല്ലം സ്വദേശി കാർ നടുറോഡിലും നിർത്തി. യുവാവിനെ കാറിൽ നിന്നു പുറത്തിറക്കിയായിരുന്നു ചൂടൻ ഉപദേശം. അതുവഴി വന്ന എറണാകുളം ആർ.ടി. ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിഷോർകുമാർ കാര്യം തിരക്കി. വാഹനം റോഡിൽ നിന്ന് മാറ്റിയിട്ട് സംസാരിക്കാമെന്ന് വെഹിക്കിൾ ഇൻസ്പെക്ടർ ഇദ്ദേഹത്തോട് പറഞ്ഞെങ്കിലും കൂട്ടാക്കിയില്ലത്രെ. ഒടുവിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും മറ്റ് വാഹനങ്ങൾക്ക് അപകടങ്ങൾ സൃഷ്ടിക്കുന്ന രീതിയിൽ വാഹനം നിർത്തിയിട്ടതിനും കൊല്ലം സ്വദേശിക്കെതിരേ പിഴ ചുമത്തി. വാഹനം തടഞ്ഞുനിർത്തി മോശമായി സംസാരിച്ചതിന് പട്ടിമറ്റം സ്വദേശി ഇയാൾക്കെതിരേ എറണാകുളം ആർ.ടി.ഒ. പി.എം. ഷബീറിന് പരാതിയും നൽകി.
Content Highlights : Driver Fined for violating road rules
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..