ശബരിമലയില്‍ നിവേദ്യവും പ്രസാദവും തയ്യാറാക്കാന്‍ ജാതി വ്യവസ്ഥ ഒഴിവാക്കി ദര്‍ഘാസ് പരസ്യം


കർക്കടക മാസപൂജകൾക്കായി ശബരിമല ക്ഷേത്ര നs തുറന്നപ്പോൾ ദർശനത്തിനെത്തിയ ഭക്തജനങ്ങൾ | ഫോട്ടോ: ഉണ്ണി ശിവ

പെരുമ്പാവൂർ: ശബരിമലയിൽ മണ്ഡലം - മകരവിളക്ക് മഹോത്സവങ്ങളോടനുബന്ധിച്ച് ഉണ്ണിയപ്പം, വെള്ള നിവേദ്യം, ശർക്കര പായസം, പമ്പയിൽ അവിൽ പ്രസാദം തുടങ്ങിയവ തയ്യാറാക്കി ഏൽപ്പിക്കുന്നതിന് ഇക്കൊല്ലം ദേവസ്വം നൽകിയ ടെൻഡർ പരസ്യത്തിൽനിന്ന് സമുദായ നിബന്ധന ഒഴിവാക്കി. 'മലയാള ബ്രാഹ്മണരെ'ക്കൊണ്ട് ഇവ തയ്യാറാക്കണമെന്ന് മുൻകാലങ്ങളിൽ പരസ്യങ്ങളിൽ നിഷ്‌കർഷിച്ചിരുന്നു.

പ്രത്യേക സമുദായത്തിലുള്ളവർക്കു മാത്രം അവസരം നൽകുന്ന പരസ്യം ജാതി വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതും അയിത്താചരണത്തിന് തുല്യവുമാണെന്ന് ആരോപിച്ച് അംബേദ്കർ സാംസ്‌കാരിക വേദി പ്രസിഡന്റ് ശിവൻ കദളി മുൻപ് സംസ്ഥാന സർക്കാരിനും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു.

പരസ്യത്തിൽ ജാതി വിവേചനം പാടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഫുൾബെഞ്ച് 2001-ൽ തന്നെ വിധിച്ചതാണെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം ദേവസ്വം നൽകിയ പരസ്യത്തിൽ ജാതി നിബന്ധന ഒഴിവാക്കി.

Content Highlights: Advertisement of Sabarimala Darghas without caste system


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented