അഡ്വ. സൈബി ജോസ് | Photo: Screengrab/Mathrubhumi News, Facebook/Adv. Saiby Jose Kidangoor
കൊച്ചി: ജഡ്ജിമാര്‍ക്ക് കമ്മിഷന്‍ നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്ന മൊഴികളെ തുടര്‍ന്ന് സൈബി ജോസിനെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് സാധ്യത. ഗുരുതരമായ കണ്ടെത്തലുകള്‍ ഉണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയിരുന്നു.
സിറ്റി പോലീസ് കമ്മിഷണറുടെ പ്രാഥമിക റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് ശനിയാഴ്ച സമര്‍പ്പിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വസ്തുതാപരമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്ന് കമ്മിഷണര്‍ കെ. സേതുരാമന്‍ പറഞ്ഞു. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം കേസില്‍ എഫ്.ഐ.ആര്‍. ഇടുന്നതിനെക്കുറിച്ച് പോലീസ് തീരുമാനമെടുക്കും.
കേസുമായി ബന്ധപ്പെട്ട് വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധരേഖകള്‍ പോലീസ് പരിശോധിച്ചിരുന്നു. ആരോപണവിധേയനായ സൈബി ജോസ് കിടങ്ങൂരിന്റേത് ഉള്‍പ്പെടെയുള്ള മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ കക്ഷിയായ സിനിമാനിര്‍മാതാവിന്റെയും സൈബിയുടെ ജൂനിയര്‍ വക്കീല്‍മാരുടെ മൊഴികളും രേഖപ്പെടുത്തി.
സൈബിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളുള്ള റിപ്പോര്‍ട്ട് പ്രത്യേക ദൂതന്‍ വഴിയാണ് ഡി.ജി.പിക്ക് സമര്‍പ്പിച്ചത്. അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ള 14 പേരില്‍ നിന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ മൊഴിയെടുത്തത്.
Content Highlights: Adv Saiby Jose Kidangoor city police commissioner reported submitted to dgp serious allegations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..