ചേകന്നൂര്‍ കേസിലും തൊഴിയൂര്‍ സുനില്‍ കേസിലെ പ്രതികള്‍ക്ക് പങ്കുണ്ട്- പി.എസ് ശ്രീധരന്‍ പിള്ള


കെ.പി നിജീഷ് കുമാര്‍

പോലീസിനെ അന്തമായി വിശ്വസിച്ച് കോടതി ഈ കേസിനെ ലാഘവത്തോടെ കൈകാര്യം ചെയ്തതിന്റെ ഫലമാണ് നിരപരാധികളായവര്‍ നാല് വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വന്നത്.

കോഴിക്കോട്: ചേകന്നൂര്‍ മൗലവി വധക്കേസിലും തൃശ്ശൂര്‍ തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ പെട്ട ജംയത്തൂല്‍ ഇഹ്‌സാനിയയുടെ പ്രവര്‍ത്തകരാണെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. പത്രസമ്മേളനത്തിലടക്കം ആ കാലത്ത് താന്‍ അക്കാര്യം പറഞ്ഞതാണ്. പക്ഷെ പറയുമ്പോഴേക്കും തന്നെ അധിക്ഷേപിക്കാനായിരുന്നു അന്നേ ശ്രമം. തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ജംയത്തൂല്‍ ഇഹ്‌സാനിയയുടെ പങ്കിനെ കുറിച്ച് ഞാന്‍ സാക്ഷ്യം എന്ന തന്റെ പുസ്തകത്തില്‍ പറഞ്ഞിരുന്നു. അത് ഇപ്പോള്‍ വെളിപ്പെട്ടപോലെ ചേകന്നൂര്‍ കേസിലും ആവര്‍ത്തിക്കുമെന്നും ശ്രീധരന്‍ പിള്ള മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു.

പോലീസിനെ അന്ധമായി വിശ്വസിച്ച് കോടതി ഈ കേസിനെ ലാഘവത്തോടെ കൈകാര്യം ചെയ്തതിന്റെ ഫലമാണ് നിരപരാധികളായവര്‍ നാല് വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വന്നത്. ഇതില്‍ ജംയത്തൂല്‍ ഇഹ്‌സാനിയയുടെ പങ്കുണ്ടെന്ന് തനിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് ലേഖനമെഴുതിയതും സാക്ഷ്യം എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചതും. ഇരുപത്തിയഞ്ച് വര്‍ഷത്തിനിപ്പുറം ഇക്കാര്യം ഇപ്പോള്‍ എല്ലാവരും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി.

അയോധ്യയില്‍ കര്‍സേവയ്ക്ക് പോയവരാണ് തുടര്‍ച്ചയായി കൊല്ലപ്പെട്ട് കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ സംഭവത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുണ്ടെന്ന് ഉറപ്പായിരുന്നു. പക്ഷെ ഡമ്മി പ്രതികളെ സംഘടിപ്പിച്ച് സ്റ്റാറായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഷീല്‍ഡ് നല്‍കി ആദരിക്കാനാണ് അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചതെന്നും പിന്നീട് വന്ന ഇടതുപക്ഷ സര്‍ക്കാര്‍ പോലും സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാന്‍ തയ്യാറായിരുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെട്ട് കൂടാ എന്ന നമ്മുടെ നിയമ സംവിധാനത്തിന് നേരെ എതിരായ കാര്യമായിരുന്നു കേരളത്തില്‍ നിയമവാഴ്ചയുമായി നടന്ന് കൊണ്ടിരുന്നത്. അതുകൊണ്ടാണ് താനൊരു ക്രിമിനല്‍ അഭിഭാഷകന്‍ എന്ന നിലയില്‍ കേസിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തീരുമാനിച്ചിരുന്നത്. പക്ഷെ കേസില്‍ മാര്‍ക്‌സിസ്റ്റുകാരെ പിടിച്ചപ്പോള്‍ എല്ലാവരും സന്തുഷ്ടരായി. പക്ഷെ താന്‍ തൃപ്തനായിരുന്നില്ല. നമ്മുടെ സമൂഹം എവിടേക്ക് പോയിക്കൊണ്ടിരിക്കുന്നു എന്ന് ആലോചിച്ച് ലജ്ജിക്കേണ്ട അവസ്ഥയാണ് പുതിയ സാഹചര്യത്തില്‍ ഉണ്ടായിരിക്കുന്നത്. നിയമവാഴ്ചയില്‍ കോടതിയുടെ ചുമതല പ്രോസിക്യൂഷനേയും പ്രതികളേയും ഒരുപോലെ കാണുക എന്നതാണ്. ഇതില്‍ നിന്ന് മാറിപ്പോയത് കൊണ്ടാണ് ഇതുവരെ സംഭവിച്ചതിനെല്ലാം കാരണമായതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022

More from this section




Most Commented