കേരള സര്‍വകലാശാലയില്‍ മുന്‍ എംപിയുടെ ഭാര്യയ്ക്ക് നിയമനം; വിമര്‍ശവുമായി ജയശങ്കര്‍


തിരുവനന്തപുരം: മുന്‍ എംപിയായ സിപിഎം നേതാവിന്‍റെ ഭാര്യയ്ക്ക് കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്‍ഡ് പ്രൊഫസറായി നിയമനം നല്‍കിയെന്ന വിഷയത്തില്‍ വിമര്‍ശനവുമായി അഡ്വ. എ. ജയശങ്കര്‍. സഖാക്കള്‍ക്കു വേണ്ടി സഖാക്കള്‍ നടത്തുന്ന മഹാവിപ്ലവ വിദ്യാഭ്യാസ സ്ഥാപനമാണ് കേരള സര്‍വകലാശാല. അവിടെ ആരെ നിയമിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. ഏകെജി സെന്ററില്‍ നിന്ന് കൊടുക്കുന്ന ലിസ്റ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗീകരിക്കുമെന്നും ജയശങ്കര്‍ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു.

അഭിമുഖത്തില്‍ പങ്കെടുത്ത ഉയര്‍ന്ന യോഗ്യതയുള്ളവരെ തഴഞ്ഞാണ് മുന്‍ എംപിയുടെ ഭാര്യയ്ക്ക് നിയമനം നല്‍കിയതെന്നു കാട്ടി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പിന്‍ബലത്തിന്റെ പേരിലാണ് നിയമനമെന്നാണ് ആരോപണം. ഈ പശ്ചാത്തലത്തിലാണ് ജയശങ്കര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. നാട്ടില്‍ കൊറോണ പടര്‍ന്നു പിടിക്കുന്ന സമയത്താണ്, സര്‍വകലാശാലയിലെ നിയമന വിവാദമെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഫേയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആറ്റിങ്ങലെ തോറ്റ എംപിയെ കാബിനറ്റ് റാങ്കോടെ ദല്‍ഹിയില്‍ കേരളത്തിന്റെ സ്ഥാനപതിയായി നിയമിച്ചപ്പോള്‍ ചില വിവരദോഷികള്‍ അത് വിവാദമാക്കി.

ഇപ്പോഴിതാ, ആലത്തൂരെ തോറ്റു തുന്നംപാടിയ എംപിയുടെ ഭാര്യയെ കേരള സര്‍വകലാശാലയില്‍ വെറും ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ നിയമിക്കാന്‍ ഒരുങ്ങുമ്പോള്‍ അതും ചില ഏഴാംകൂലികള്‍ വിവാദമാക്കുകയാണ്.

സഖാക്കള്‍ക്കു വേണ്ടി സഖാക്കള്‍ നടത്തുന്ന മഹാ വിപ്ലവ വിദ്യാഭ്യാസ സ്ഥാപനമാണ് കേരള സര്‍വകലാശാല. അവിടെ ആരെ നിയമിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. ഏകെജി സെന്ററില്‍ നിന്ന് കൊടുക്കുന്ന ലിസ്റ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗീകരിക്കും. അത്രയേയുള്ളൂ കാര്യം.

ഉയര്‍ന്ന യോഗ്യതയും ഗവേഷണ ബിരുദവുമുളള ഉദ്യോഗാര്‍ത്ഥികള്‍ തഴയപ്പെട്ടു എന്നാണ് കുബുദ്ധികള്‍ പറയുന്നത്. തോറ്റ എംപിയുടെ ഭാര്യ എന്നതിനോളം വലുതല്ല, മറ്റേതു യോഗ്യതയും. അസിസ്റ്റന്റ് പ്രൊഫസറല്ല വൈസ് ചാന്‍സലര്‍ ആകാനുള്ള യോഗ്യതയും ഇതൊക്കെ തന്നെ.

അടിക്കുറിപ്പ്: നാട്ടില്‍ കൊറോണ പടര്‍ന്നു പിടിക്കുന്ന സമയത്താണ്, സര്‍വകലാശാലയിലെ നിയമന വിവാദം.

Content Highlights: adv. jayashankar criticises appointment of cpm leader's wife in kerala university

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented