
-
തിരുവനന്തപുരം: അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ.ജയശങ്കറും പ്രതിപക്ഷത്തെ സിനിമരംഗം ഉദ്ധരിച്ച് ട്രോളി ആഷിഖ് അബുവും രംഗത്തെത്തി. ക്ലിഫ് ഹൗസിലാണ് താമസം, സെക്രട്ടേറിയേറ്റിലാണ് ഓഫീസ് എന്നല്ലാതെ താനാണ് മുഖ്യമന്ത്രി എന്നു പോലും പിണറായി വിജയന് അറിയുന്നില്ല എന്ന് നിഷ്കളങ്കത എന്ന ഹാഷ്ടാഗ് ഇട്ട് അഡ്വ.ജയശങ്കര്‍ ഇട്ട പോസ്റ്റില്‍ പറയുന്നു.
സമാന രീതിയില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ട്രോളി സംവിധായകന് ആഷിക് അബു ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റും ചര്‍ച്ചയായി. പ്രത്യേകിച്ച് കുറിപ്പൊന്നുമില്ലാതെ യോദ്ധ സിനിമയില്‍ ജഗതി ശ്രീകുമാറും മോഹന്‍ ലാലും നടത്തുന്ന ചെസ് കളിയുടെ ഫോട്ടോയാണ് പങ്കുവെച്ചത്. ചെസ്സ് കളിയില്‍ തോല്‍ക്കുമ്പോള്‍ ബഹളം വെച്ച് ചെസ് ബോര്‍ഡ് തട്ടിത്തെറിപ്പിക്കുന്ന ഫോട്ടോ അവിശ്വാസം പരാജയപ്പെടുമെന്നറിഞ്ഞിട്ടും സഭയില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെയാണ് ട്രോളിയത്.
അഡ്വ.ജയശങ്കറിന്റെ പോസ്റ്റ്
ആഷിഖ് അബുവിന്റെ പോസ്റ്റ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..