പരിശോധനയിൽ പിടികൂടിയ ലോറി
കൊല്ലം: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മായംചേര്‍ത്ത 15,300 ലിറ്റര്‍ പാല് പിടികൂടി. ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ പാലാണ് കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ പിടികൂടിയത്.
ബുധനാഴ്ച പുലര്‍ച്ചെ ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് മായം കലര്‍ത്തിയ പാല് പിടികൂടിയത്. തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്ന് പത്തനംതിട്ടയിലെ പന്തളത്തേക്ക് കൊണ്ടുപോവുകയായിരുന്നു പാല്. പിടികൂടിയ ലോറി ആര്യങ്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പാലില്‍ എത്ര ശതമാനം ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയിട്ടുണ്ടെന്ന് കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം സാമ്പിള്‍ തിരുവനന്തപുരത്തെ അനലറ്റിക്കള്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുന്നതുടള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്ക് കടക്കും.
Content Highlights: adulterated milk seized in kollam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..