അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ച സംഭവം;സംവിധായിക തട്ടിപ്പിന്റെ ആള്‍രൂപം,മന്ത്രി ഇടപെട്ടെന്നും ആരോപണം


അമൃത എ.യു.

സംവിധായികയ്ക്ക് എല്ലാ പിന്തുണയും നല്‍കി സംസ്ഥാനത്തെ പ്രമുഖ മന്ത്രിയുണ്ടെന്നും അതുകൊണ്ടാണ് ലക്ഷ്മി ദീപ്തക്കെതിരേ നിയമനടപടി സ്വീകരിക്കാത്തതിന് കാരണമെന്നും യുവാവ് ആരോപിക്കുന്നു

പ്രതീകാത്മക ചിത്രം

കൊച്ചി: യുവാവിനെ കബളിപ്പിച്ച് അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ച സംഭവത്തില്‍ ഉന്നത ഇടപെടല്‍ എന്ന ആരോപണം ഉന്നയിച്ച് യുവാവ്. പോലീസില്‍ പരാതി നല്‍കിയിട്ടും തന്നെ കബളിപ്പിച്ച സംവിധായിക ലക്ഷ്മി ദീപ്തക്കെതിരേ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും അതിന് പിന്നില്‍ ഒരു മന്ത്രിയുടെ ഇടപെടലാണ് കാരണമെന്നുമാണ് യുവാവിന്റെ ആരോപണം. ഷൂട്ടിങ് നടന്ന സ്ഥലത്തേക്ക് ഇവര്‍ ചെറിയ പെണ്‍കുട്ടികളേയും എത്തിച്ചിരുന്നുവെന്നും പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും ഷൂട്ടിങിന്റെ മറവില്‍ നടക്കുന്നുണ്ടെന്നും യുവാവ് ആരോപിക്കുന്നു. അതേസമയം സംവിധായികയായ ലക്ഷ്മി ദീപ്തക്കെതിരേ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയെന്നതടക്കം എട്ടോളം പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി ഉള്ളത്.

യുവാവിനെ കബളിപ്പിച്ച് അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ച സംഭവത്തില്‍ സംവിധായികയ്ക്ക് എല്ലാ പിന്തുണയും നല്‍കി സംസ്ഥാനത്തെ പ്രമുഖ മന്ത്രിയുണ്ടെന്നും അതുകൊണ്ടാണ് ലക്ഷ്മി ദീപ്തക്കെതിരേ നിയമനടപടി സ്വീകരിക്കാത്തതിന് കാരണമെന്നും യുവാവ് ആരോപിക്കുന്നു. കായംകുളത്ത് നിന്നും കരുനാഗപ്പള്ളിയില്‍ നിന്നും പതിനാറ് വയസുള്ള രണ്ട് പെണ്‍കുട്ടികളെ കൊണ്ടുവന്നിരുന്നു. ക്യാമറാമാന്റെ മുറിയിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് ചെറിയ പെണ്‍കുട്ടികളെയടക്കം എത്തിച്ചിരുന്നു. പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഷൂട്ടിങ്ങിന്‌ വരുന്ന പലരേയും ലഹരിക്കടമയാക്കുകയാണ് ചെയ്യുന്നത്. എന്നെപ്പോലെ കബളിപ്പിക്കപ്പെട്ട നിരവധി പേരുണ്ട്. ഞാന്‍ പരാതികൊടുത്തതിന് പിന്നാലെ ഇവര്‍ക്കെതിരേ നിരവധി പേരാണ് പരാതിയുമായി എത്തുന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് പരാതികൊടുത്തിട്ടും പോലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.കൊച്ചി കാക്കനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിനിമ പ്രമോഷന്‍ ആപ്പ് ആയ മോളിവുഡ് ഡയറിയുടെ ഡയറക്ടര്‍ കൂടിയാണ് അശ്ലീല വീഡിയോ ചിത്രീകരിച്ച വീഡിയോയുടെ സംവിധായികയായ ലക്ഷ്മി ദീപ്ത. മോളിവുഡ് ഡയറി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടികള്‍ നേരത്തെ ഇവര്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു. ശമ്പളം കിട്ടാത്തതിനെതിരെ പരാതിപ്പെട്ട പെണ്‍കുട്ടികളെ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ ഫോട്ടോ പ്രചരിപ്പിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നതായി 2021 മേയ്‌ മാസത്തില്‍ മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ സ്ഥാപനത്തിന്റെ മറവില്‍ 50 ലക്ഷത്തോളം രൂപയും തട്ടിപ്പ് നടത്തിയതായി ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ ഈ കേസിലടക്കം പോലീസ് കൃത്യമായി അന്വേഷണം നടത്തുകയോ ലക്ഷ്മി ദീപ്തക്കെതിരേ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കോവിഡ് ലോക്ക് ഡൗണ്‍ കാരണമാണ് ഇവരെ വിളിച്ച് വരുത്താത്തതെന്നും ലോക്ക്ഡൗണ്‍ മാറിയാല്‍ ഇവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നുമാണ് അന്ന് പോലീസ് പറഞ്ഞത്. എന്നാല്‍ ഇതുവരേയും ഈ കേസുമായി ബന്ധപ്പെട്ട് ലക്ഷ്മി ദീപ്തക്കെതിരേ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഇവര്‍ക്കെതിരേ അന്ന്‌ പരാതി നല്‍കിയ യുവതി പറയുന്നത്.

എന്നെ സംരക്ഷിക്കാനോ എനിക്കൊപ്പം നില്‍ക്കാനോ ആരും ഇല്ല. ലക്ഷ്മിദീപ്തയും സംഘവും എന്നെ ഭീഷണിപ്പെടുത്തുന്നില്ല പകരം മാനസികമായി തളര്‍ത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി തന്നെ തന്റെ പേര് വെളിപ്പെടുത്തുകയും വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. എന്നെപ്പോലെ ഒരാളും ഇനിയും ചതിയില്‍പ്പെടരുത്‌- യുവാവ് പറയുന്നു. ഇവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും യുവാവ് പറയുന്നു.

Content Highlights: adult web series controversy, complaint aginst women director


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented