സഹായിക്കാൻ ഒരു മടിയുമില്ല; പ്രിയപ്പെട്ട 'വില്ലേജമ്മ'യുടെ വിയോഗം വിശ്വസിക്കാനാകാതെ നാട്ടുകാർ


സ്വന്തം ലേഖകന്‍

കല | ഫയൽചിത്രം| മാതൃഭൂമി

അടൂർ: അടൂർ വില്ലേജ് ഓഫിസിലേക്ക് കടന്നുചെല്ലുന്നവർക്ക് അറിയാം മനസ്സുനിറഞ്ഞ പുഞ്ചിരിച്ച മുഖവുമായി ഇരിക്കുന്ന വില്ലേജ് ഓഫീസർ കലയെ. എപ്പോഴും പുഞ്ചിരിച്ച മുഖമായിരുന്നു കലയുടേത്.

വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസിലെത്തുന്ന നാട്ടുകാരെ സഹായിക്കാൻ ഒരു മടിയും കാട്ടാത്ത വ്യക്തിയായിരുന്നു. അടുപ്പമുള്ളവർ 'വില്ലേജമ്മ' എന്ന് വിളിച്ചിരുന്ന കലയുടെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല നാട്ടുകാർക്ക്.

ജനിച്ചതും വളര്‍ന്നതും അടൂര്‍ ചേന്നംപള്ളി മലമേക്കരയിലായതിനാല്‍ ധാരാളം സുഹൃത്തുക്കള്‍ കലയ്ക്ക് അടൂരിലുണ്ടായിരുന്നു. അടൂരിന്റെ 'വില്ലേജമ്മ' എന്നാണ് സുഹൃത്തുക്കള്‍ കലയെ വിളിച്ചിരുന്നത്.ചെന്നീര്‍ക്കര വില്ലേജ് ഓഫീസര്‍ ആയിരിക്കുമ്പോള്‍ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് നേടിയിരുന്നു.

Read Also: ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫീസര്‍ ചികിത്സയിലിരിക്കെ മരിച്ചു; ആശുപത്രിക്കെതിരേ കേസ്...

പ്രളയ സമയത്ത് രാവും പകലും ആളുകള്‍ക്ക് ഭക്ഷണം, വസ്ത്രം, താമസ സൗകര്യം എന്നിവ ഒരുക്കുന്നതിന് മുന്‍പന്തിയില്‍ നിന്നു. വില്ലേജില്‍ എത്തുന്നവരെ സഹായിക്കുന്നതില്‍ ഒരു മടിയും കാണിക്കാത്ത പ്രകൃതമായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍ പദവിയിലേക്ക് സ്ഥാന കയറ്റം ലഭിക്കാനിരിക്കെയാണ് കലയുടെ വിയോഗം. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കലയപുരത്തായിരുന്നു താമസം.

തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് കല മരിച്ചത്. സംഭവത്തില്‍ ചികിത്സാപിഴവുണ്ടായെന്നാണ് ബന്ധുക്കളുടെ പരാതി. ഇതേത്തുടര്‍ന്ന് അടൂരിലെ സ്വകാര്യ ആശുപത്രിക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ ഒന്‍പതിനാണ് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ കല ശസ്ത്രക്രിയക്ക് വിധേയയായത്. തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റി. ഇതിനു ശേഷം വൈകിട്ട് കലയുടെ ഭര്‍ത്താവ് ജയകുമാറിനെ ഒരു തവണ മാത്രം കാണിച്ചു. അപ്പോള്‍ കലയ്ക്ക് ബോധമുണ്ടായിരുന്നില്ല. പിന്നീട് കലയെ ബന്ധുക്കളെ ആരേയും കാണിച്ചിരുന്നില്ല.

വെള്ളിയാഴ്ച രാത്രിയില്‍ കലയ്ക്ക് അസ്വസ്ഥതകള്‍ ഉണ്ടായതായി ആശുപത്രി അധികൃതര്‍ ശനിയാഴ്ച പുലര്‍ച്ചെ ജയകുമാറിനോട് പറഞ്ഞു. ഡോക്ടര്‍ പരിശോധന നടത്തിയെന്നും ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും അറിയിച്ചു. എന്നാല്‍ 5.30-ന് കലയ്ക്ക് ഹൃദയസ്തംഭനമുണ്ടായെന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വിവരം അറിയിച്ചുവെന്നും അവിടെ നിന്നും മെഡിക്കല്‍ സംഘം ഉള്‍പ്പെടുന്ന ഐ.സി.യു ആംംബുലന്‍സ് വരുമെന്നും അവിടേക്ക് മാറ്റണമെന്നും അറിയിച്ചു.

എന്നാല്‍ രണ്ടു മണിക്കൂറിനു ശേഷവും വാഹനം എത്താതായതോടെ ബന്ധുക്കള്‍ ആശുപത്രി അധികൃതരുമായി വീണ്ടും ബന്ധപ്പെട്ടു.തുടര്‍ന്ന് സമീപത്തുള്ള സാധാരണ ആംബുലന്‍സാണ് എത്തിയത്. ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം അശുപത്രിയില്‍ നിന്നും ഒരു ഡോക്ടറും നഴ്സും കൂടി കൊല്ലത്തെ ആശുപത്രിയിലേക്ക് കലയ്ക്കൊപ്പം പോയി. ശനിയാഴ്ച രാവിലെ 10.30-ന് വില്ലേജ് ഓഫീസര്‍ മരണപ്പെട്ടതായി കൊല്ലത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ പറഞ്ഞതായി ബന്ധു പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

എന്നാല്‍ ശസ്ത്രക്രിയയിലെ പിഴവല്ല മരണകാരണമെന്നാണ് അടൂരിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ പറയുന്നത്. ഇടയ്ക്കുവെച്ചുണ്ടായ ഹൃദയസ്തംഭനമാണ് മരണത്തിന് ഇടയാക്കിയതെന്നും വില്ലേജ് ഓഫീസറെ വിദഗ്ദ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള സഹായം ചെയ്തെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented