അടൂർ ഗോപാലകൃഷ്ണൻ | ഫോട്ടോ: ശിവൻ ശ്രീപ്രണവ് | മാതൃഭൂമി
തിരുവനന്തപുരം: കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരങ്ങളും അതേതുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും പിന്നാലെയാണ് അടൂരിന്റെ രാജി. വിവാദങ്ങളെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റിയൂഷന്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ശങ്കര്‍ മോഹന്‍ നേരത്തെ രാജിവെച്ചിരുന്നു.
തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അടൂര്‍ രാജിപ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരില്‍കണ്ട് രാജിക്കത്ത് കൈമാറിയതായും അടൂര്‍ അറിയിച്ചു.
ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രാജിവെച്ച ശങ്കര്‍ മോഹന് പിന്തുണ അറിയിച്ചുകൊണ്ടാണ്ട് അടൂരിന്റെ രാജിക്കത്ത്. അടിസ്ഥാന രഹിതമായ ആരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളുമാണ് ശങ്കര്‍ മോഹന് നേരെയുണ്ടായത്. അദ്ദേഹത്തിനെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും അടൂര്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരാഘോഷങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Adoor resigned from the post of chairman of KR Narayanan Film Institute
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..