മാതൃഭൂമി മീഡിയ സ്‌കൂളില്‍ 2020-2021 വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ പ്രിന്റ് ആന്റ് ഡിജിറ്റല്‍ മീഡിയ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബ്രോഡ്കാസ്റ്റ് ആന്റ് ഡിജിറ്റല്‍ മീഡിയ എന്നീ രണ്ട് കോഴ്‌സുകളിലേക്കാണ് പ്രവേശനം.

ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള മുഴുവന്‍ സമയ കോഴ്‌സുകളാണ് ഇവ. മാതൃഭൂമി ടെലിവിഷന്‍, ദിനപത്രം, എഫ് എം എന്നിവയുടെ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കൊണ്ടാണ് പഠനം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെയും സാങ്കേതിക വിദഗ്ധരുടെയും മേല്‍നോട്ടത്തിലാണ് ക്ലാസുകള്‍.

ഡിജിറ്റല്‍ ജേര്‍ണലിസത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതാണ് കോഴ്‌സ്. മാധ്യമരംഗത്ത് ഭാവിയില്‍ ഉണ്ടാവാനിടയുള്ള വലിയ സാങ്കേതിക മാറ്റങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് കോഴ്‌സ് രൂപകല്‍പന ചെയ്തിരിക്കുന്നത്. നൂതനമായ എല്ലാ ഡിജിറ്റല്‍ ടെക്നിക്കുകളും പരിശീലിപ്പിക്കും. 

അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാനായി സന്ദര്‍ശിക്കൂ www.mathrubhumimediaschool.com കൂടുതല്‍ വിവരങ്ങള്‍ക്ക് 9544038000 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Content Highlights: Admissions open in Mathrubhumi Media School