എറണാകുളത്ത് വന്‍ മയക്കുമരുന്ന് വേട്ട, രണ്ട് കിലോഗ്രാം എം.ഡി.എം.എ പിടികൂടി, നാല് പേര്‍ കസ്റ്റഡിയില്‍


സനൂപ്, റിസ്വാന

കൊച്ചി: ആലുവയില്‍ ഇരുപത്തിരണ്ട് ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി ദമ്പതികള്‍ പിടിയില്‍. ആലപ്പുഴ ഹരിപ്പാട് മുതുകുളം സ്വദേശി സനൂപ് (24) ഇയാളുടെ ഭാര്യയായ റിസ്വാന (രാഖി.ആര്‍ 21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാഗ്ലൂര്‍ കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ്സില്‍ ദമ്പതികള്‍ ലഹരിമരുന്നുമായി യാത്ര ചെയ്യുന്നുവെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ..കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. യുവാക്കള്‍ക്കിടയില്‍ വില്‍പ്പന നടത്താനാണ് ഇവര്‍ മയക്കുമരുന്നു കൊണ്ടുവന്നത്. പിടികൂടിയ എം.ഡി .എം. എയ്ക്ക് ഒരുലക്ഷത്തോളം രൂപ വിലവരും. സനൂപ് വിവിധ സ്റ്റേഷനുകളില്‍ കഞ്ചാവ് കേസില്‍ പ്രതിയാണ്. അന്വേഷണ സംഘത്തില്‍ നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി കെ.അശ്വകുമാര്‍ , ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.എസ്.രാജേഷ്, എസ് ഐ മാരായ ആര്‍.വിനോദ്, ശ്രീഗോവിന്ദ്, എസ്.സി.പി.ഒ മാരായ കെ.എ ഷിഹാബ് , ഷൈജാ ജോര്‍ജ്ജ്, സി.പി.ഒ മാരായ മുഹമ്മദ് അമീര്‍, പി.എ.അന്‍സാര്‍, സൗമ്യമോള്‍, ഡാന്‍സഫ് ടീം എന്നിവരുമുണ്ടായിരുന്നു. അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി കാര്‍ത്തിക്ക് പറഞ്ഞു.

adma
ശിവപ്രസാദ്, ആബിദ്

അങ്കമാലിയിലും കോടികളുടെ മയക്കുമരുന്നുവേട്ട. അങ്കമാലി കറുകുറ്റിയില്‍ രണ്ടു കിലോയോളം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു പേരെ എറണാകുളം റൂറല്‍ പോലിസ് പിടികൂടി. ചേര്‍ത്തല വാരനാട്ട് വടക്കേവിള ശിവപ്രസാദ് (ശ്യാം 29 ), തളിപ്പറപ്പ് മന്ന സി.കെ ഹൗസില്‍ ആബിദ് (33) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രണ്ടു കിലോയോളം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടികൂടി. രാജ്യാന്തര മാര്‍ക്കറ്റില്‍ കോടികള്‍ വിലവരും. ചെന്നെയില്‍ നിന്നും കൊണ്ടുവന്നതാണിത്. എസ്.പി കാര്‍ത്തിക്കിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനവും പിടികൂടിയിട്ടുണ്ട്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്‍പനയ്ക്കായി കൊണ്ടുവന്നതാണിത്. മുനമ്പം കുഴുപ്പിള്ളിയില്‍ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണ് സംഘം. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ടകളിലൊന്നാണിത്. ഏ.ഡി.എസ്.പി എസ്. മധുസൂദനന്‍, ഡി.വൈ.എസ്.പി മാരായ അശ്വകുമാര്‍, ടി.എസ്. സിനോജ്, എസ്.ഐ കെ. അജിത്ത്, ഡാന്‍സാഫ് ടീം എന്നിവരും അടങ്ങുന്ന സംഘമാണ് അന്വേഷണത്തിനുണ്ടായിരുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented