യുവാക്കളുടെ ആനന്ദമാര്‍ഗം MDMAയെന്ന് വിഷ്ണുനാഥ്; പ്രതികളെ കരുതല്‍തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി


എന്‍.ഡി.പി.എസ് കേസില്‍ ഉള്‍പ്പെടുന്നവരുടെ ഡാറ്റാ രജിസ്റ്റര്‍ സൂക്ഷിക്കുമെന്നും ഇവരെ സ്ഥിരമായി നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ,പിസി വിഷ്ണനാഥ് എംഎൽഎ

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍. സ്ഥിരം ലഹരി കേസുകളില്‍ പെടുന്നവരെ കരുതല്‍ തടങ്കിലാക്കാനുള്ള വകുപ്പ് എന്‍.ഡി.പി.എസ് നിയമത്തില്‍ പറയുന്നുണ്ട്. ഇത് നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. സഭയില്‍ പി.സി വിഷണുനാഥ് അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ യുവാക്കളുടെ ഔദ്യോഗിക ആനന്ദമാര്‍ഗം എംഡിഎംഎ ആയി മാറുന്നുവെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പി.സി വിഷ്ണുനാഥ് പറഞ്ഞു. ഇതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സ്ഥിരം കുറ്റവാളികളെ രണ്ട് വര്‍ഷത്തോളം കരുതല്‍തടങ്കലില്‍ വെക്കാമെന്ന് എന്‍ഡിപിഎസ് നിയമത്തില്‍ പറയുന്നുണ്ട്. ഇത് നടപ്പിലാക്കും. ഇതിന് പുറമെ ലഹരി കേസില്‍ പിടിയിലാവുന്നവരില്‍ നിന്ന് ഇനി ഇത്തരം കേസുകളില്‍ ഇടപെടില്ലെന്ന് ഉറപ്പ് നല്‍കുന്ന ബോണ്ട് വാങ്ങും. ബോണ്ട് വാങ്ങാന്‍ എസ്.എച്ച്.ഒ മാര്‍ക്കും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.



കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കേണ്ടത് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരാണ്. ഇതിനായി അവരെ ചുമതലപ്പെടുത്തും. എന്‍.ഡി.പി.എസ് കേസില്‍ ഉള്‍പ്പെടുന്നവരുടെ ഡാറ്റാ രജിസ്റ്റര്‍ സൂക്ഷിക്കുമെന്നും ഇവരെ സ്ഥിരമായി നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. അടുത്ത ആഴ്ചകളില്‍ത്തന്നെ ഇതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ഡ്രൈവ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന് പുറമെ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കും എക്‌സൈസ് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും വിഷയത്തില്‍ വിശദമായി മറുപടി പറഞ്ഞ മുഖ്യമന്ത്രിയേയും വിഷയം അവതരിപ്പിച്ച പി.സി വിഷ്ണുനാഥ് എം.എല്‍.എയെയും സ്പീക്കര്‍ എം.ബി രാജേഷ് അഭിനന്ദിച്ചു.

Content Highlights: Adjournment motion in Niyamasabha on Drugs and Youth


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented