സരിതയുടെ പരാതിയില്‍ സിബിഐ; സ്വപ്‌നയുടെ പരാതിയില്‍ എന്തേ സിബിഐ ഇല്ല-സതീശന്‍


വി.ഡി.സതീശൻ, പിണറായി വിജയൻ

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു തവണ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് തങ്ങള്‍മുമ്പ് നോട്ടീസ് നല്‍കിയെന്നും ഇപ്പോള്‍ അത് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി എന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഈ ആരോപണങ്ങളില്‍ ഏതെങ്കിലും ഒരു കഥ യുഡിഎഫ് മെനഞ്ഞുണ്ടാക്കിയതാണെന്ന് പറയുമോ. ഇതെല്ലാം സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ ഉണ്ടായതാണോയെന്നും സതീശന്‍ ചോദിച്ചു. കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോയിട്ടില്ല. ഉമ്മന്‍ചാണ്ടിയെ അപമാനിച്ചതിന് കാലം കണക്ക് ചോദിക്കുകയാണ്. സ്വപ്‌ന പറയുന്നത് കള്ളമാണെന്ന് പറയാന്‍ ഇവരിറക്കിയ ആളുടെ പേര് കേട്ടാല്‍ തന്നെ ചിരിവരും. സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വിശ്വാസ്യതയുള്ള ആളാണ് സരതിയെന്നും സതീശന്‍ പറഞ്ഞു.

'ഞങ്ങള്‍ കൊണ്ടുവന്നതാണോ സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും കയറി ഇറങ്ങി നടന്ന ആളല്ലേ സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അമിതാധികാരം ഉണ്ടായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സഹയാത്രിക. അങ്ങ് ഭയങ്കര കരുത്തനായ മുഖ്യമന്ത്രി ആണെന്നാണ് ഇവിടെ എല്ലാവരും പറയുന്നത്. സ്വന്തം ഓഫീസില്‍ ഏറ്റവും അധികാരങ്ങളുള്ള ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി വൈകുന്നേരം ആകുമ്പോള്‍ എങ്ങോട്ടാണ് പോയിരുന്നതെന്ന് അങ്ങ് ഏതെങ്കിലും ദിവസം അന്വേഷിച്ചിട്ടുണ്ടോ..എല്ലാ ദിവസവും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കേരളത്തിലെ മുഖ്യമന്ത്രിക്ക് ലഭിക്കും. അങ്ങയുടെ ഓഫീസില്‍ ഇതുപോലുള്ള നിഴല്‍ സ്വഭാവമുള്ള വ്യക്തികളുമായി ഒരുമിച്ച് യാത്ര ചെയ്യുകയും ഒരുമിച്ച് നടക്കുകയും ഒരുമിച്ച് ഉണ്ണുകയും ചെയ്ത് രാത്രി രണ്ട് മണിക്കാണ് പിരിഞ്ഞിരുന്നത് എന്ന് അങ്ങ് അറിഞ്ഞിരുന്നോ..അവിടെ രാമായണം വായിക്കുകയായിരുന്നോ. രാത്രി രണ്ടു മണി വരെ രാമായണം വായിക്കുകയായിരുന്നോ.മുഖ്യമന്ത്രിക്ക് തതുല്യമായ അധികാരം ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനാണ് ഇങ്ങനെ ചെയ്തിരുന്നത്. എന്നിട്ട് ഒന്നര ലക്ഷം രൂപയോളം ശമ്പളത്തിന് മുഖ്യമന്ത്രിയുടെ വകുപ്പില്‍ അവര്‍ക്ക് ജോലിയും നല്‍കി. കുറച്ച് കൂടി കൂടിയിരുന്നെങ്കില്‍ ചീഫ് സെക്രട്ടറിയുടെ ശമ്പളത്തിന്റെ അടുത്ത് വരും. അത്രയും വലിയ ശമ്പളത്തിന് ആളെ വെച്ചിട്ട് നിങ്ങള്‍ അറിഞ്ഞില്ല. എന്നിട്ടാണ് അവരാണ് ഇപ്പോള്‍ എല്ലാം വെളിപ്പെടുത്തിയിരിക്കുന്നത്' സതീശന്‍ പറഞ്ഞു.

സ്വപ്‌നക്കെതിരെ ജലീല്‍ കൊടുത്ത പരാതിയില്‍ സാക്ഷി സരിത നായരാണ്. സോളാര്‍ കേസില്‍ നിങ്ങളുടെ ആഭ്യന്തരം അന്വേഷിച്ചിട്ട് ഇതുവരെ ഒരു കുറ്റപത്രം പോലും നല്‍കാന്‍ സാധിച്ചിട്ടില്ല. എന്നിട്ട് ആ കേസില്‍ നിങ്ങള്‍ക്ക് വിശ്വാസ്യതയുള്ള സരിതയെ വിളിച്ച് വരുത്തി. എന്നിട്ട് ഇപ്പോള്‍ നിങ്ങള്‍ സ്വപ്‌ന സുരേഷിന്റെ വിശ്വാസ്യതയെ കുറിച്ച് സംസാരിക്കുന്നു. ഞങ്ങള്‍ക്ക് ചിരിയാണ് വരുന്നത്. സ്വപ്‌ന കള്ളമാണ് പറയുന്നതെന്ന് വിശ്വസിപ്പിക്കാന്‍ നിങ്ങള്‍ അവതരിപ്പിച്ച ആളെ കാണുമ്പോഴാണ് ചിരി വരുന്നതെന്നും സതീശന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍. അദ്ദേഹത്തെ നിങ്ങള്‍ വെള്ളപൂശി അകത്ത് വെച്ചു. അദ്ദേഹം പുസ്തകമെഴുതി. അപ്പോള്‍ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത് നിങ്ങള്‍ക്ക് പൊള്ളുന്നുണ്ടോയെന്നാണ്. അതേ കേസിലെ സ്വപ്‌ന സുരേഷ് കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തല്‍ നടത്തി. അതിന്റെ പേരില്‍ കലാപാഹ്വാനത്തിന് കേസെടുത്തു. ഒരേ കേസിലെ രണ്ടു പ്രതികള്‍ക്ക് രണ്ടുനീതിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

'കൂപമണ്ഡൂകം എന്നാല്‍ പൊട്ട കിണറ്റിലെ തവള എന്നത് അക്ഷരാര്‍ഥമാണ്. അത് പിടിച്ച് വിമര്‍ശിക്കാന്‍ വരരുത്. ഇടുങ്ങിയ ചിന്ത എന്നാണ് ഉദ്ദേശിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി ഗുരുതരമായ ആരോപണം ഉന്നയിച്ചു. ഗുജറാത്തിലെ എംപി മരിച്ചപ്പോള്‍ അവരുടെ വിധവയെ കാണാന്‍ പോയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സോണിയ ഗാന്ധി സന്ദര്‍ശിച്ചെന്ന് അവരുടെ മകന്റെ പ്രസ്താവന ഞാനപ്പോള്‍ പറഞ്ഞു. അന്ന് നരേന്ദ്ര മോദിയെ മരണത്തിന്റെ വ്യാപാരിയെന്ന് വിളിച്ചത് സോണിയ ഗാന്ധിയല്ലേ എന്ന് സതീശന്‍ ചോദിച്ചു. അങ്ങ് ഈ കേരളമെന്ന ചെറിയ ലോകത്തിരുന്ന ചിന്തിക്കരുത്. എന്നാണ് താന്‍ പറഞ്ഞത്. അല്ലാതെ മുഖ്യമന്ത്രിയെ അപമാനിച്ചതല്ല. മുഖ്യമന്ത്രി ഒരു അസത്യം പറഞ്ഞപ്പോള്‍ അതിനെ പ്രതിരോധിച്ചു എന്നത് മാത്രമാണ്' സതീശന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ വിശ്വാസ്യത ഉണ്ടാക്കിയത് നിങ്ങളുടെ വെപ്രാളവും ഭീതിയും നിറഞ്ഞ നടപടികളാണ്. നിങ്ങള്‍ നിയപരമായി പോകാതെ നിയമവിരുദ്ധമായി പോയതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. അതുകൊണ്ട് സരതിയുടെ പരാതി സ്വീകരിച്ച് ഉമ്മന്‍ചാണ്ടിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് പോലെ ഈ സ്വപ്‌നയുടെ പരാതിയിന്‍മേലും സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും സതീശന്‍ നിയമസഭയില്‍ അഭ്യര്‍ത്ഥിച്ചു.

Content Highlights: adjournment-motion-gold-smuggling-case-vd satheesan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Debina Bonnerjee

2 min

മൂത്ത മകള്‍ക്ക് നാല് മാസം പ്രായം; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതികള്‍

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented