യുവാവിനെ കണ്ടെത്താനായി തിരച്ചിൽ നടത്തുന്ന സംഘം. photo: mathrubhumi news|screen grab
പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴ പാമ്പന്‍തോട് വനത്തില്‍ ആദിവാസി യുവാവിനെ കാണാതായി. 22കാരനായ പ്രസാദ് എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സും പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.
വനവിഭവങ്ങള്‍ ശേഖരിക്കാനായി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് യുവാവ് വനത്തിലെത്തിയത്. ഇയാള്‍ക്കൊപ്പം അച്ഛനും അമ്മയും അയല്‍വാസിയായ സ്ത്രീയുമുണ്ടായിരുന്നു. വനവിഭവങ്ങള്‍ ശേഖരിച്ച് മറ്റെല്ലാവരും വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ രാത്രി കഴിഞ്ഞിട്ടും പ്രസാദ് തിരിച്ചെത്തിയില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ വിവരം അറിയിച്ച് തിരച്ചില്‍ ആരംഭിച്ചത്.
മണ്ണാര്‍ക്കാട് ഡിഎഫ്ഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. പാലക്കാട് നിന്ന് ഫയര്‍ഫോഴ്സിന്റെ സ്കൂബ ടീം ഉള്‍പ്പെടെ സ്ഥലത്ത് പരിശോധന നടത്തുന്നതിനായി പുറപ്പെട്ടിട്ടുണ്ട്.
Content Highlights: Tribal youth went missing in the Pampanthodu Forest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..