നാലുദിവസത്തെ തിരച്ചില്‍, അവകാശത്തര്‍ക്കങ്ങള്‍; ഒടുവില്‍ 'പിക്കാച്ചു'വിനെ അദിതിക്ക് തിരിച്ചുകിട്ടി


അദിതിയോടൊപ്പം പിക്കാച്ചു തളാപ്പിലെ വീട്ടിൽ

കണ്ണൂര്‍: നാലുദിവസത്തെ തിരച്ചിലിനും അവകാശത്തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ 'പിക്കാച്ചു'വിനെ അദിതിക്ക് തിരിച്ചുകിട്ടി. പിക്കാച്ചുവിന്റെ യഥാര്‍ഥ അവകാശി കണ്ണൂര്‍ തളാപ്പിലെ 'ശ്രീകൃഷ്ണ'യില്‍ അദിതിയാണെന്ന് മനസ്സിലാക്കിയ കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എ. ബിനു മോഹന്‍, സ്വന്തം കസ്റ്റഡിയിലായിരുന്ന തത്തയെ കൈമാറി.

സ്വന്തം 'ചങ്കി'നെ കാണാതായതറിഞ്ഞ് അദിതി മംഗളൂരുവില്‍നിന്ന് നാട്ടിലെത്തുകയായിരുന്നു. തളാപ്പിലെ 'ശ്രീകൃഷ്ണ'യില്‍ വളര്‍ത്തിയിരുന്ന ആഫ്രിക്കന്‍ ഗ്രേ പാരറ്റ് എന്ന തത്തയെ സെപ്റ്റംബര്‍ 27-ന് രാവിലെയാണ് കാണാതായത്. സാധാരണ തൊട്ടടുത്ത വീട്ടുമുറ്റത്തെ മരക്കൊമ്പില്‍ ചെന്നിരുന്നാലും വേഗം തിരിച്ചുവരും. എന്നാല്‍ പതിവ് സമയം കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. ഉത്കണ്ഠയിലായ അദിതിയുടെ അച്ഛന്‍ ആനന്ദ് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വിവരം കൈമാറി. കുറേ ഗ്രൂപ്പുകള്‍ വഴി വിവരം പലരും അറിഞ്ഞു. തത്തയെ കാണാതായ വിവരമറിഞ്ഞ് മംഗളൂരുവില്‍ ബി.ബി.എമ്മിന് പഠിക്കുന്ന അദിതി കരഞ്ഞ് ബഹളമുണ്ടാക്കി. പിറ്റേന്ന് നാട്ടിലെത്തുകയും ചെയ്തു.

കാണാതായതിന്റെ തൊട്ടടുത്ത ദിവസം കണ്ണൂര്‍ ആശിര്‍വാദ് ആസ്പത്രി മാനേജര്‍ തത്തയെ കണ്ടെത്തിയ കാര്യം വാട്‌സാപ്പ് വഴി കൈമാറി. കാക്കകള്‍ കൂട്ടംചേര്‍ന്ന് ആക്രമിക്കുമ്പോള്‍ നിലത്ത് വീണു. ഇത് കണ്ട് അദ്ദേഹം എടുത്ത് സംരക്ഷിച്ചതാണ്. അപ്പോഴേക്കും തത്തയ്ക്ക് അവകാശമുന്നയിച്ച് പലരും രംഗത്തുവന്നു.

തര്‍ക്കം മുറുകിയപ്പോള്‍ അദ്ദേഹം തത്തയെ ടൗണ്‍ പോലീസിന് കൈമാറി. ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എ. ബിനു മോഹനും പോലീസുകാരും തത്തയെ പഴങ്ങളും മറ്റും നല്‍കി സംരക്ഷിച്ചു. ശനിയാഴ്ച രാവിലെ ആനന്ദും അദിതിയും പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ തത്ത അവരെ തിരിച്ചറിഞ്ഞു. അവര്‍ പിക്കാച്ചൂ എന്ന് വിളിച്ചപ്പോള്‍ തിരിച്ച് അവരുടെ പേര് വിളിച്ചു. ഇതോടെ തത്തയുടെ ഉടമ ആരെന്ന് പോലീസിന് ബോധ്യമാവുകയും കൈമാറുകയും ചെയ്തു.

Content Highlights: aditi gets back her pet african grey parrot


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented