പ്രയത്‌നങ്ങള്‍ വിഫലം; ശസ്ത്രക്രിയയ്ക്ക് പിന്നാലെ നാടിനെ കണ്ണീരിലാഴ്ത്തി ആദിനാഥ് യാത്രയായി


52 ലക്ഷം രൂപ ആദിനാഥ് ചികിത്സാനിധിയിലൂടെ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും സമാഹരിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.

ആദിനാഥ്

പറളി: ഒരു നാടിന്റെ പ്രാര്‍ത്ഥനയും പ്രയത്‌നങ്ങളും വിഫലമായി. മജ്ജയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന പറളി ആറുപുഴ അനില്‍കുമാര്‍-അരുണ ദമ്പതിമാരുടെ മകന്‍ ആദിനാഥ് (5) അന്തരിച്ചു. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായശേഷം ചികിത്സയില്‍ തുടരവേ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മരിച്ചത്.

52 ലക്ഷം രൂപ ആദിനാഥ് ചികിത്സാനിധിയിലൂടെ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും സമാഹരിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ഒരു നാടുമുഴുവന്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ആദിനാഥ് ചികിത്സാസഹായനിധിക്കായി അക്ഷീണം പ്രയത്‌നിച്ചിരുന്നു. മാര്‍ച്ച് 26-ന് നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യഘട്ടത്തില്‍ പുരോഗതി കാണിച്ചെങ്കിലും തുടര്‍ന്ന് സ്ഥിതി വഷളാവുകയായിരുന്നു.

കഴിഞ്ഞ മാസങ്ങളില്‍ മിക്കപ്പോഴും അത്യാഹിത വിഭാഗത്തിലായിരുന്നു. വീണ്ടും ശസ്ത്രക്രിയ ആവശ്യമാണെന്നും അതിനായി ഇനി 80 ലക്ഷം രൂപ കൂടി ഉടന്‍ കണ്ടെത്തണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇത് കണ്ടെത്താനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കുട്ടിയുടെ മരണം. അമ്മ: അരുണ. സഹോദരി: അനുചന്ദന. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍.

Content Highlights: adinath passed away


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented