അടിമാലി പഞ്ചായത്തിലെ ഭൂമി വിവാദം;വിട്ടുനല്‍കിയില്ലെങ്കില്‍ നിയമനടപടിയെന്ന് ടി.യു കുരുവിള


ടി.യു കുരുവിള

അടിമാലി: മുന്‍മന്ത്രി ടി.യു കുരുവിളയ്ക്ക് അടിമാലി പഞ്ചായത്തില്‍ 18.5 സെന്റ് ഭൂമി വിട്ടുനല്‍കിയ തീരുമാനം വിവാദമാവുന്നു. എല്‍ഡിഎഫ് ഭരണസമിതി എടുത്ത തീരുമാനം പിന്നീട് വന്ന യുഡിഎഫ് ഭരണസമിതി റദ്ദാക്കും. ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ച് തന്റെ പേരില്‍ തയ്യാറാക്കിയ മിനുട്ട്‌സ് വ്യാജമാണെന്ന് ആരോപിച്ച് സിപിഐ ഭരണസമിതി അംഗവും രംഗത്തെത്തിയിട്ടുണ്ട്.

ഭൂമി തനിക്ക് അവകാശപ്പെട്ടതാണെന്ന് ടി.യു കുരുവിള പറഞ്ഞു. പഞ്ചായത്തിന്റെ നീക്കം ഭരണമാറ്റത്തിന്റെ ഭാഗമാണ്. ഭൂമി തനിക്ക് നിയമപരമായി ലഭിക്കേണ്ടതാണ്, അത് നല്‍കിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോവും. പഞ്ചായത്തിന് വിലയ്ക്കാണ് ഭൂമി നല്‍കിയത്. നല്‍കിയതിലധികം ഭൂമി പഞ്ചായത്തിന്റെ കൈവശമുണ്ട്. അതിന്റെ എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്നും ടി.യു കുരുവിള പ്രതികരിച്ചു.

പഞ്ചായത്തിന്റെ ഭൂമി മുന്‍മന്ത്രി ടി.യു. കുരുവിളയ്ക്കും ബന്ധുവിനും വിട്ടുനല്‍കാനുള്ള വിവാദ തീരുമാനം റദ്ദാക്കാന്‍ ബുധനാഴ്ച കൂടിയ അടിമാലി പഞ്ചായത്ത് കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്.

മാര്‍ച്ച് 15-നാണ് അന്നത്തെ ഇടതുമുന്നണിയുടെ ഭരണസമിതി പഞ്ചായത്തിന്റെ 18.5 സെന്റ് ഭൂമി മുന്‍മന്ത്രി ടി.യു. കുരുവിളയ്ക്കും ബന്ധുവിനും വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. അജണ്ടയില്‍ ഉള്‍പ്പെടുത്താതെയാണ് അന്ന് തീരുമാനമെടുത്തത്. അതിനാല്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് കളക്ടര്‍ക്കും, ഓംബുഡ്‌സ്മാനും പഞ്ചായത്ത് പ്രസിഡന്റ് ബുധനാഴ്ച പരാതിയും നല്‍കി.

1988-ല്‍ ടി.യു. കുരുവിളയില്‍ നിന്നും പഞ്ചായത്ത് ഒന്നരയേക്കര്‍ ഭൂമി ബസ് സ്റ്റാന്റിനായി വാങ്ങിയിരുന്നു. ഇതിന്റെ ആധാരത്തില്‍ സ്ഥലത്തിന്റെ വിരിവും രേഖപ്പെടുത്തിയിരുന്നു. പഞ്ചായത്ത് ഈ ഭൂമി വാങ്ങുമ്പോള്‍ 12 ലക്ഷം രൂപയോളം ധനകാര്യസ്ഥാപനത്തില്‍ വായ്പ ഉണ്ടായിരുന്നു. ഈ തുക പിന്നീട് പഞ്ചായത്താണ് അടച്ചുതീര്‍ത്തത്.

2020-ല്‍ കുരുവിള അടിമാലിയിലെ തന്റെ ബാക്കി ഭൂമി അളന്നപ്പോള്‍ 18.5 സെന്റ് കുറവായിരുന്നു. കുറഞ്ഞുപോയ ഭൂമി തിരികെകിട്ടാന്‍ കുരുവിള 2022 മാര്‍ച്ചില്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കുകയായിരുന്നു. ഈ അപേക്ഷയിലാണ്, അന്നത്തെ പഞ്ചായത്ത് ഭരണസമിതി അജണ്ടയില്‍ ഉള്‍പ്പെടുത്താതെയും, കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെയും 18.5 സെന്റ് ഭൂമി തിരികെ നല്‍കാന്‍ തീരുമാനിച്ചത്.

Content Highlights: adimali panchayath tu kuruvila land 18.5 cent land controversy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented