കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷ സാക്ഷി വിസ്താരത്തിനായി ഹാജരായി. കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയിലാണ് ഹാജരായത്. കേസിലെ എട്ടാം പ്രതി ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് നാദിർഷ.

നടിയെ ആക്രമിച്ച കേസിൽ കാവ്യാമാധവൻ ഉൾപ്പെടെയുള്ളവരുടെ സാക്ഷി വിസ്താരം പൂർത്തിയായിട്ടുണ്ട്. കാവ്യാമാധവൻ കേസിൽ കൂറുമാറിയിരുന്നു. ഇതുവരെ 179 പേരുടെ വിസ്താരമാണ് പൂർത്തിയായത്.

2017ലാണ് കൊച്ചിയിൽവെച്ച് നടി അക്രമിക്കപ്പെട്ടത്. കേസിന്റെ വിചാരണ ആഗസ്റ്റിനകം പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി അനുവദിക്കണമെന്ന് സ്പെഷ്യൽ ജഡ്ജിയുടെ ആവശ്യ പ്രകാരം ആറു മാസം കൂടി സുപ്രീം കോടതി അനുവദിച്ചിരുന്നു.

Content Highlights:Actress molested case in Kochi Nadirsha will appear before court