കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെ ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എ സ്പി എം.വി ജോര്‍ജ്. ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് പി.സി ജോര്‍ജ് ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് എ.വി ജോര്‍ജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്.  

അതേസമയം തന്നെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞ് ആരും വിരട്ടേണ്ടന്ന് പിസി ജോര്‍ജ് പ്രതികരിച്ചു. കേസില്‍ തന്റെ അഭിപ്രായം പറയാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ പെണ്ണുപിടിക്കാനും കള്ളുകുടിക്കാനും നടക്കുന്നവനൊന്നുമല്ല. ചോദ്യം ചെയ്യാന്‍ ആരുംവരേണ്ടെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. 

ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടാണെന്ന് പി സി ജോര്‍ജ് ആരോപിച്ചിരുന്നു. ജയിലില്‍നിന്ന് പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നത് സൂപ്രണ്ടിന്റെ അനുമതിയോടെയാണ്. കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതിലും ദുരൂഹതയുണ്ടെന്നും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു.

Read more - ദിലീപിന് ജാമ്യമില്ല, ജയില്‍വാസം തുടരും
പ്രതികാരത്തിനായി ലൈംഗികമായി ആക്രമിക്കുന്നത് 
കേട്ടുകേള്‍വിയില്ലാത്തതെന്ന് കോടതി