നടിയെ ആക്രമിച്ച കേസ്: അനൂപും സുരാജും ഇന്ന് ഹാജരാകില്ല, കാവ്യയെ വീട്ടിലെത്തി ചോദ്യംചെയ്യും


ദിലീപ്, കാവ്യാ മാധവൻ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ് എന്നിവര്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല. അനൂപിനോട് രാവിലെ പത്ത് മണിക്കും സുരാജിനോട് ഉച്ചയ്ക്ക് രണ്ട് മണിക്കും ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇരുവരും സ്ഥലത്തില്ലെന്നാണ് വിവരം. പലതവണ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനാല്‍ ഇന്നു പോലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരുവരുടെയും വീടുകളില്‍ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ചത്.

കേസില്‍ നടി കാവ്യാ മാധവനെയും ഇന്നു ചോദ്യം ചെയ്യും. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചാകും ചോദ്യം ചെയ്യല്‍. വീട്ടില്‍വെച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യയുടെ ആവശ്യം. എന്നാല്‍ പോലീസ് ക്ലബ്ബില്‍ എത്താനായിരുന്നു അന്വേഷണ സംഘം നിര്‍ദേശിച്ചത്. സാക്ഷിയെന്ന നിലയില്‍ എവിടെ ചോദ്യം ചെയ്യണമെന്നു തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നായിരുന്നു കാവ്യയുടെ നിലപാട്. ഇതേതുടര്‍ന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കാവ്യയെ വീട്ടില്‍വച്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

ദിലീപിന്റെ സംഭാഷണങ്ങള്‍, സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. സുരാജിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച വിവരങ്ങള്‍ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയവയില്‍ കാവ്യയെക്കുറിച്ചുള്ള പരാമര്‍ശമുണ്ടായിരുന്നു. ഇതില്‍ കാവ്യാ മാധവന്റെ പങ്കിനെക്കുറിച്ച് സൂചന കിട്ടിയതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയാണ് കാവ്യ മാധവന്‍. സ്ത്രീയെന്ന പരിഗണനയും സാക്ഷിപ്പട്ടികയിലുള്ള വ്യക്തി എന്ന നിലയിലും ചോദ്യം ചെയ്യലിന് സ്ഥലം കാവ്യയ്ക്ക് നിശ്ചയിക്കാം. ഇതാണ് പത്മസരോവരത്തില്‍ തന്നെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ദിലീപിനെതിരേ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും കാവ്യയെയും ഒരുമിച്ച് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് അന്തിമതീരുമാനമെടുത്തിട്ടില്ല.

ചോദ്യം ചെയ്യലിന് സായ് ശങ്കര്‍ എത്തിയില്ല

കേസില്‍ തെളിവ് നശിപ്പിച്ചതിന് കൂട്ടുനിന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ സായ് ശങ്കര്‍ അന്വേഷണസംഘത്തിന് മുമ്പാകെ ചോദ്യംചെയ്യലിന് ഹാജരായില്ല. ചൊവ്വാഴ്ച എത്താനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശം. ചോദ്യംചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ഇയാള്‍ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടു.

ദിലീപിന്റെ ഫോണിലെ രേഖകള്‍ നശിപ്പിച്ചതായി സായ്ശങ്കര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതില്‍, കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും മൊഴിയെടുക്കുന്നത്. തിങ്കളാഴ്ച സായ്ശങ്കറിന്റെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.

Content Highlights: actress molestation case, anoop and Suraj will not appear before crime branch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented