പ്രതീകാത്മക ചിത്രം | Photo-PTI
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. എറണാകുളത്തെ പ്രത്യേക സി.ബി.ഐകോടതി മൂന്നിലായിരുന്നു കേസിന്റെ വിചാരണ നടന്നിരുന്നത്. എന്നാല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായിരുന്ന ജസ്റ്റിസ് ഹണി എം വര്‍ഗീസ് സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറി പോയതോടെയാണ് കേസ് എറണാകുളം സെഷന്‍സ് കോടതയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതിനെ ചോദ്യംചെയ്ത് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് വിചാരണ കോടതിയെ നിശ്ചയിച്ചതെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ ഇത് മറികടക്കാന്‍ കഴിയില്ല എന്നുമായിരുന്നു വാദം. ജഡ്ജ് ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും, ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദമാണ് ഇന്ന് ഹോക്കോടതി തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്റേതാണ് വിധി.
അതേസമയം, കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു. അടുത്ത ജനുവരി 31 വരെയാണ് സമയം അനുവദിച്ചത്. വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം തേടി ജഡ്ജി ഹണി എം.വര്‍ഗീസും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
Content Highlights: actress attck; highcourt dismissed plea
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..