കേരള ഹൈക്കോടതി|മാതൃഭൂമി
കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണക്കുള്ള സ്റ്റേ ഈ മാസം പതിനാറ് വരെ നീട്ടി. കോവിഡ് ബാധയെത്തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് അടച്ചതിനെ തുടർന്നാണ് സ്റ്റേ നീട്ടിയത്. കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും നൽകിയ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട രേഖകൾ അണുവിമുക്തമാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഹർജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. കേസിൽ വിചാരണ കോടതിമാറ്റണമെന്ന നടിയുടെ ഹർജിയിൽ വിചാരണ വെള്ളിയാഴ്ച വരെ നിർത്തിവെക്കാൻ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവ് നീട്ടിവെക്കുകയാണ് ഹൈക്കോടതി ചെയ്തിരിക്കുന്നത്.
കേസിൽ വിചാരണകോടതി പക്ഷാപാതപരമായി ഇടപെടുന്നുവെന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ പരാതി. കേസിലെ പല വസ്തുതകളും കോടതി രേഖപ്പെടുത്തിയിട്ടില്ല എന്നതടക്കമുള്ള പരാതികളാണ് അക്രമിക്കപ്പെട്ട നടി ഉന്നയിച്ചിരിക്കുന്നത്.
Content Highlights:Actress attacked case high court extend stay on trial
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..