കേസും കോടതിയും കൂട്ടിന് ദാരിദ്ര്യവും; നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിപിന് ബിരുദത്തില്‍ ഒന്നാംസ്ഥാനം


ഇ.വി.ജയകൃഷ്ണന്‍

നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലാണ് ഒട്ടേറെ പ്രതികൂലഘടകങ്ങളെ തട്ടിമാറ്റി കണ്ണൂര്‍ സര്‍വകലാശാലയുടെ ബി.എ. വിദൂരവിദ്യാഭ്യാസ പരീക്ഷയില്‍ ഒന്നാമനായത്.

വിപിൻലാൽ

കാഞ്ഞങ്ങാട്: 'ഒന്നാംവര്‍ഷ പരീക്ഷ എഴുതുന്നതിനിടെ പുറത്തേക്ക് നോക്കും. അവിടെ പോലീസുകാരന്‍ അക്ഷമനായി കാത്തിരിക്കുന്നു. പരീക്ഷ കഴിഞ്ഞ് വേഗത്തില്‍ പോലീസുകാരന്റെയടുത്തേക്ക്. ബൈക്കില്‍ അദ്ദേഹത്തിന്റെ പിറകെയിരുന്ന് കാസര്‍കോട് കോടതിയിലേക്ക്. അവിടെ രഹസ്യമൊഴി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍. രണ്ടാംവര്‍ഷ പരീക്ഷകളുടെ ഓരോ ഇടവേള ദിവസവും എറണാകുളത്തെ കോടതിയില്‍ വിചാരണ. പരീക്ഷയുടെ മൂന്നാംവര്‍ഷത്തില്‍ ജീവിതപരീക്ഷണം. അച്ഛന്‍ അപകടത്തില്‍ മരിക്കുന്നു. സാക്ഷിപറയലും ഭീഷണിപ്പെടുത്തലിനിരയാകലും സാമ്പത്തികബുദ്ധിമുട്ടും മാനസികസംഘര്‍ഷവുമെല്ലാം ഒന്നൊന്നായെത്തുന്നു. ഒടുവില്‍ പരീക്ഷാഫലം വന്നു. മൂടിക്കെട്ടിയ ഇരുളിനെയൊട്ടാകെ ഇല്ലാതാക്കുന്ന പ്രകാശം. ബി.എ. ചരിത്രത്തില്‍ ഒന്നാംസ്ഥാനം. നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലാണ് ഒട്ടേറെ പ്രതികൂലഘടകങ്ങളെ തട്ടിമാറ്റി കണ്ണൂര്‍ സര്‍വകലാശാലയുടെ ബി.എ. വിദൂരവിദ്യാഭ്യാസ പരീക്ഷയില്‍ ഒന്നാമനായത്.

കോട്ടയം തൃക്കൊടിത്താനം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പ്ലസ്ടു കഴിഞ്ഞ് നേരേയെത്തിയത് തിരുവനന്തപുരം ലോ കോളേജില്‍. അവിടെ രണ്ടുവര്‍ഷം പിന്നിടുമ്പോഴേക്കും വീട്ടിലെ കഷ്ടപ്പാടില്‍ തട്ടി പഠനം നിന്നു. മാര്‍ക്കറ്റിങ് ജോലിയിലേക്കിറങ്ങി. നിത്യജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടില്‍ ചെക്ക് കേസിലകപ്പെട്ടു. കാക്കനാട് സബ് ജയിലില്‍ ആറുമാസം. കൈയക്ഷരത്തിന്റെ ഭംഗി കണ്ടപ്പോള്‍ ജയിലില്‍ എഴുത്തുപണിക്കാരനായി. അതിനിടയിലാണ് പള്‍സര്‍ സുനിക്കുവേണ്ടി കത്തെഴുതുന്നത്.

പുറത്തിറങ്ങിയപ്പോഴേക്കും നടിയെ ആക്രമിച്ച കേസ് കത്തിപ്പടര്‍ന്നു. കത്തെഴുതിയ വിപിന്‍ലാല്‍ കേസിലെ സാക്ഷിയായി. മൊഴിമാറ്റാന്‍ സമ്മര്‍ദം. എത്ര സമ്മര്‍ദമുണ്ടായാലും അക്രമത്തിനിരയായ നടിക്കുവേണ്ടി നിലകൊള്ളണമെന്ന് അച്ഛന്‍ ബാലകൃഷ്ണന്റെയും അമ്മ ലതാദേവിയുടെയും വാക്കുകള്‍ ചേര്‍ത്തുപിടിച്ച് മുന്നോട്ട്. സമ്മര്‍ദം കൂടിയപ്പോള്‍ എറണാകുളത്തുനിന്ന് താമസം ബേക്കലിലേക്ക് മാറ്റി. എന്നാല്‍ അവര്‍ വിടാതെ പിന്‍തുടര്‍ന്നു. പ്രദീപ് കോട്ടാത്തല ബേക്കല്‍ മലാംകുന്നിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. അതും കേസായി. ലോട്ടറിവില്‍പ്പനക്കാരനായിരുന്നു അച്ഛന്‍. റോഡരികിലൂടെ നടന്നുപോകുമ്പോള്‍ കാറിടിച്ചായിരുന്നു മരണം.

ജീവിത പ്രാരബ്ധങ്ങള്‍ക്കിടയിലും പഠിക്കണമെന്ന മോഹം വിപിന്‍ലാല്‍ വെടിഞ്ഞില്ല. പാരലല്‍ കോളേജില്‍ ചേര്‍ന്ന് ബി.എ. ചരിത്രം പഠിച്ചു. വാര്‍ത്തകളില്‍ നിറയുന്നതും സുരക്ഷാപ്രശ്‌നവും കാരണം പഠനം വീട്ടിലേക്കുമാറ്റി. ഇനി, പാതിയില്‍ നിര്‍ത്തിയ എല്‍എല്‍.ബി. പഠനം തുടരണമെന്നുണ്ട്. അതിനിടെ വിദൂരവിദ്യാഭ്യാസം വഴി എം.എ.യ്ക്കും ചേര്‍ന്നു.

Content Highlights: actress attack case witness vipinlal got first in his ug degree exam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented