അതിജീവിത മകളാണ്, കൂടെ നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ്


വി.ഡി. സതീശൻ| Photo: Mathrubhumi

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മകളെപ്പോലെ ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു മകള്‍ക്കും ഇത്തരം അനുഭവം ഉണ്ടാവരുത്. മകള്‍ക്ക് ആത്മവിശ്വാസവും പിന്‍ബലവും പകര്‍ന്നുകൊടുത്ത് കൂടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയില്‍ അതിജീവിത നല്‍കിയ ഹര്‍ജിയിലെ ഗുരുതരമായ ആരോപണം കേസില്‍ ഭരണകക്ഷിയിലെ നേതാക്കള്‍ ഇടനിലക്കാരായി നിന്നുകൊണ്ട് അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്നാണ്. അതുകൊണ്ടാണ് പ്രതിപക്ഷം ഇതില്‍ ഇടപെട്ടത്. കോടിയേരി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ അവരെ വളഞ്ഞുവെച്ച് ആക്രമിച്ചു. തിരഞ്ഞെടുപ്പ് കാലമായതുകൊണ്ട് ഇങ്ങനെയൊരു ഹര്‍ജി കൊടുത്തതിന് പിന്നില്‍ ദുരൂഹത ഉണ്ടെന്നാണ് അവര്‍ ഉന്നയിച്ച ആരോപണം. പക്ഷെ ക്രൈം ബ്രാഞ്ചിന് കോടതി കൊടുത്ത സമയം തീരുന്നത് മെയ് 30ന് അവസാനിക്കുന്നതിനിലാണ് അവര്‍ ഹര്‍ജി കൊടുത്തത് എന്നതാണ് യാഥാര്‍ഥ്യം എന്നും അദ്ദേഹം വിശദീകരിച്ചു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പുകാലത്ത് പരാതിയുമായി വന്നത് ദുരൂഹമാണെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. അതിജീവിതയുടെ ഹര്‍ജിക്കു പിന്നില്‍ പ്രത്യേക താൽപര്യമുണ്ടോ എന്നു പരിശോധിക്കണമെന്നായിരുന്നു ജയരാജന്‍റെ പ്രതികരണം.

ആദ്യഘട്ടത്തിൽ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ തലത്തിൽ ക്രെഡിറ്റ് വാങ്ങിയ ശേഷം പിൻവാങ്ങുകയാണെന്നും പാതിവഴിയിൽ അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു അതിജീവിതയുടെ ഹർജി. അന്വേഷണം തടസ്സപ്പെടുത്തി, പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണക്കോടതിയുടെ ഭാഗത്തു നിന്നുണ്ടെന്നും ഹർജിയിലുണ്ട്.

Content Highlights: actress attack case; will stand with survivor says Opposition leader VD Satheesan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented